Asianet News MalayalamAsianet News Malayalam

വീണ്ടും ജംബോ നോമിനേഷന്‍ ലിസ്റ്റ്! ബിഗ് ബോസില്‍ എട്ടാം വാരത്തിലെ നോമിനേഷന്‍ പ്രഖ്യാപിച്ചു

നോമിനേഷനില്‍ ഒന്‍പത് പേര്‍

new nomination list in bigg boss malayalam season 6
Author
First Published Apr 29, 2024, 10:26 PM IST | Last Updated Apr 29, 2024, 10:26 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ എട്ടാം വാരത്തിലെ നോമിനേഷന്‍ ലിസ്റ്റ് പ്രഖ്യാപിച്ചു. കഴിഞ്ഞ വാരത്തിലേതുപോലെ ഇത്തവണയും ജംബോ നോമിനേഷന്‍ ലിസ്റ്റ് ആണ്. കഴിഞ്ഞ വാരം പവര്‍ ടീമും ക്യാപ്റ്റനുമൊഴികെ എല്ലാവര്‍ക്കും നോമിനേഷന്‍ ലഭിച്ചിരുന്നെങ്കില്‍ ഇക്കുറി ഇതില്‍ ഉള്‍പ്പെടാത്ത ഒരു മത്സരാര്‍ഥി മാത്രമാണ് നോമിനേഷനില്‍ നിന്ന് ഒഴിവായത്. ഒന്‍പത് പേര്‍ ലിസ്റ്റില്‍ ഇടംപിടിച്ചു. കഴിഞ്ഞ വാരം ക്യാപ്റ്റന്‍ സ്ഥാനം മികച്ച രീതിയില്‍ കൈകാര്യം ചെയ്ത ശ്രീതുവിനെ ആരുംതന്നെ നോമിനേറ്റ് ചെയ്തില്ല.

വിവിധ കാരണങ്ങളാല്‍ നോമിനേഷനില്‍ ഇടംപിടിച്ചവര്‍ ഇവരാണ്: അഭിഷേക് ശ്രീകുമാര്‍, നോറ, ഋഷി, സിജോ, അര്‍ജുന്‍, ഗബ്രി, ജാസ്മിന്‍, ജിന്‍റോ, അന്‍സിബ. പവര്‍ ടീം കാര്യക്ഷമമല്ലെന്നും അദൃശ്യരാണെന്നും അഭിപ്രായപ്പെട്ട ബിഗ് ബോസ് രണ്ട് പേര്‍ പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം പവര്‍ ടീമിനുള്ളില്‍ത്തന്നെ നടന്ന ചര്‍ച്ചയില്‍ ഗബ്രിയും ഋഷിയുമാണ് പവര്‍ ടീമില്‍ നിന്ന് പുറത്തുപോകാന്‍ തീരുമാനിച്ചത്. പിന്നാലെ നടന്ന നോമിനേഷനില്‍ ഇരുവര്‍ക്കും നോമിനേഷനും ലഭിച്ചു.

ഇവര്‍ക്ക് പകരം പവര്‍ റൂമിലേക്ക് പ്രവേശനം നേടിയെടുത്ത നന്ദനയും സായിയും നോമിനേഷനില്‍ നിന്ന് സേഫ് ആവുകയും ചെയ്തു. പവര്‍ ടീമിലേക്ക് വരണമെന്നാഗ്രഹിക്കുന്നവര്‍ മുന്നോട്ട് വരണമെന്ന ബിഗ് ബോസിന്‍റെ നിര്‍ദേശം കേട്ട് മുന്നോട്ട് വന്നത് അഞ്ച് പേര്‍ ആയിരുന്നു. സായിയെയും നന്ദനയെയും കൂടാതെ ജാസ്മിന്‍, ജിന്‍റോ, സിജോ എന്നിവരും താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. ഇതില്‍ പരസ്പരമുള്ള ചര്‍ച്ചകളില്‍ ഓരോ റൗണ്ടിലും ഓരോരുത്തരെ പുറത്താക്കാനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടത്. ഇതുപ്രകാരം ആദ്യം ജാസ്മിനും രണ്ടാമത് ജിന്‍റോയും മൂന്നാമത് സിജോയും പുറത്തായി.

ALSO READ : 'ഇത് ഇന്‍വിസിബിള്‍ പവര്‍ ടീം'; രണ്ട് പേര്‍ പുറത്ത് പോകണമെന്ന് ബിഗ് ബോസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios