ബിഗ് ബോസ് മൂന്നാം സീസണിലെ വീക്ക്‌ലി ടാസ്‌ക്ക് ഇത്തവണയും ശ്രദ്ധേയമായിരുന്നു. മത്സരാര്‍ത്ഥികളെല്ലാം വലിയ വാശിയോടെയാണ് ടാസ്‌ക്കില്‍ പങ്കെടുത്തത്. അതേസമയം വീക്ക്‌ലി ടാസ്‌ക്ക് അവസാനിച്ചതിന് പിന്നാലെ ജയില്‍ പോകുന്നത് ആരൊക്കെയാകും എന്ന കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. ഇപ്പോഴിതാ റംസാനും നോബിയുമാണ് ഇത്തവണ ജയിലിലേക്ക് പോയിരിക്കുന്നത്.

ഏതൊരു കാര്യത്തെയും വളരെ രസകമായി അവതരിപ്പിക്കുന്ന നോബി തന്റെ ജയിൽ വാസവും മനോഹരമാക്കുകയാണ്. മാവാട്ടുന്നതിനിടെ നോബിയുടെ കൗണ്ടര്‍ കേട്ട് ചിരിക്കുകയാണ് പുറത്തുളളവര്‍. "ഈയൊരു കോരലോടെ ഞങ്ങളുടെ ആട്ടല്‍ ഇവിടെ അവസാനിക്കുകയാണ്. മനോഹരമായ ഒരു വേദി ഒരുക്കിതന്ന ബിഗ് ബോസ് കുടുംബാംഗങ്ങള്‍ക്കും, ബിഗ് ബോസിനും അകമഴിഞ്ഞ നന്ദിയും കടപ്പാടും രേഖപ്പെടുത്തികൊണ്ട് ഈ പരിസരങ്ങളില്‍ ഞങ്ങളുടെ ആട്ടല്‍ ബുക്ക് ചെയ്യുന്നതിന് ഞങ്ങളുടെ അംഗീകൃത എജന്‍സി കിടിലന്‍ ഫിറോസ് തിരുവനന്തപുരം", എന്നാണ് നോബി പറയുന്നത്. 

നോബിയുടെ കൗണ്ടര്‍ കേട്ട് ചിരിക്കുന്ന കിടിലം ഫിറോസിനെയും സായിയെയും ഋതുവിനെയും എപ്പിസോഡിൽ കാണാനാകും.