ഇന്ന് റോൺസൺ കൂടി ബി​ഗ് ബോസിൽ നിന്നും പുറത്തായതോടെ ആറ് പേരാണ് ഫൈനലിലേക്ക് എത്തിയിരിക്കുന്നത്.

ഏറെ പ്രത്യേകതകളുള്ള മത്സരാർത്ഥികളുമായാണ് ബി​ഗ് ബോസ്(Bigg Boss) സീസൺ നാല് ആരംഭിച്ചത്. അക്കാര്യം ഷോ തുടങ്ങി രണ്ടാം ദിവസം മുതൽ പ്രേക്ഷകർക്ക് മനസ്സിലായതാണ്. സംഭവ ബഹുലമായ പ്രശ്നങ്ങളും വാശികളും തർക്കങ്ങളുമൊക്കെയായി ബി​ഗ് ബോസ് സീസൺ നാല് മുന്നോട്ട് പോയി. ഇടയില്‍ പ്രേക്ഷകരും മത്സരാർത്ഥികളും അപ്രതീക്ഷിതമായാണ് റോബിന്റെയും ജാസ്മിന്റെയും പുറത്താകലിനെ നോക്കി കണ്ടത്. വൈൽഡ് കാർഡ് എൻട്രിയായി വന്ന റിയാസ്, വിനയ് എന്നിവരാണ് ഇരുവരുടെയും പുറത്താകലിന് കാരണമെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണവും നടന്നു. അപ്രതീക്ഷിതമായ പ്രശ്നങ്ങൾക്കൊടുവിൽ ബി​ഗ് ബോസിന്റെ ഈ സീസൺ അവസാനിക്കാൻ ഇനി ഒരാഴ്ച മാത്രമാണ് ബാക്കി. ആരാകും ബി​ഗ് ബോസ് സീസൺ നാലിന്റെ വിജയി എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകരും. 

ഇന്ന് റോൺസൺ കൂടി ബി​ഗ് ബോസിൽ നിന്നും പുറത്തായതോടെ ആറ് പേരാണ് ഫൈനലിലേക്ക് എത്തിയിരിക്കുന്നത്. ടിക്കറ്റ് ടു ഫിനാലെ ടാസ്കുകളില്‍ ഒന്നാമതെത്തിയ ദില്‍ഷ ഇടയ്ക്കുള്ള നോമിനേഷന്‍ ഒഴിവാക്കി നേരിട്ട് ഫിനാലെ വാരത്തിലേക്ക് ഇടംനേടിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഈ സീസണിലെ അവസാന നോമിനേഷന്‍. ദില്‍ഷ ഒഴികെയുള്ള ആറ് പേരില്‍ അഞ്ചു പേരും നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നു. സൂരജ് ആയിരുന്നു ഒഴിവായ ആള്‍. പിന്നാലെ കഴിഞ്ഞ ദിവസം ബ്ലെസ്ലിയും നോമിനേഷനിൽ സേഫ് ആയി ഫിനാലേയിലേക്ക് എത്തി. ഇന്ന് ലക്ഷ്മി പ്രിയയും ധന്യയും ഫിനാലെയിൽ എത്തിയിരിക്കുകയാണ്. 

Bigg Boss S 4 : നാല് പേരിൽ ഒരാൾ പുറത്തേക്ക്; 'ബിബി 4'ൽ അവസാന എവിക്ഷൻ പ്രഖ്യാപിച്ചു

മറ്റു സീസണുകളെ അപേക്ഷിച്ച് പ്രത്യേകതകള്‍ പലതുമുള്ള സീസണ്‍ ആയിരുന്നു ഇത്തവണത്തേത്. വലിയ താരപരിവേഷമുള്ള മത്സരാര്‍ഥികളൊന്നും ഇല്ലാതെ തുടങ്ങിയ സീസണ്‍ ജനപ്രീതി നേടിയതോടെ ജനപ്രിയ മത്സരാര്‍ഥികള്‍ക്ക് ഒരു താരപരിവേഷം കൈവരികയായിരുന്നു. ഡോ. റോബിന് പുറത്ത് ലഭിക്കുന്ന സ്വീകരണങ്ങളൊക്കെ അതിന് ഉദാഹരണം. ന്യൂ നോര്‍മല്‍ എന്ന ടാഗ്‍ലൈനോടെ ആരംഭിച്ച നാലാം സീസണ്‍ ഭിന്ന ലൈംഗികാഭിമുഖ്യങ്ങളുള്ള മത്സരാര്‍ഥികളെക്കൊണ്ടും ശ്രദ്ധേയമായിരുന്നു. ബിഗ് ബോസും ബിഗ് ബോസ് പ്ലസും കൂടാതെ മലയാളത്തില്‍ 24 മണിക്കൂര്‍ ലൈവ് സ്ട്രീമിംഗ് ആദ്യമായി ആരംഭിച്ച സീസണും ഇതുതന്നെ. ബിഗ് ബോസ് മലയാളത്തിന്‍റെ ചരിത്രത്തില്‍ ഏറ്റവുമധികം കാണികളെ സ്വന്തമാക്കി സീസണ്‍ 4 അതിന്‍റെ അന്തിമ വാരത്തിലേക്ക് കടക്കുന്നത്.