മസ്താനിയോട് ഒനീൽ മോശമായി പെരുമാറി എന്നതായിരുന്നു വിഷം. ഇത് നേരിട്ട് കാണാതെ ഒനീലിനെതിരെയും വീട്ടുകാർക്കെതിരെയുമെല്ലാം ലക്ഷ്മി തിരിഞ്ഞു. ഒടുവിൽ വസ്തുത മനസിലാക്കി ലക്ഷ്മി സോറി പറഞ്ഞുവെങ്കിലും അത് അംഗീകരിക്കാൻ ഒനീൽ തയ്യാറായില്ല.
ബിഗ് ബോസ് മലയാളം സീസൺ 7ൽ ഒനീലിനെതിരെ മസ്താനി നടത്തിയ മോശം പരാമർശവും ഇതിന്റെ ചുവടുപിടിച്ച് ലക്ഷ്മി രംഗത്ത് എത്തിയതും വലയി ചർച്ചയായി മാറിയിരുന്നു. മസ്താനിയോട് ഒനീൽ മോശമായി പെരുമാറി എന്നതായിരുന്നു വിഷം. ഇത് നേരിട്ട് കാണാതെ ഒനീലിനെതിരെയും വീട്ടുകാർക്കെതിരെയുമെല്ലാം ലക്ഷ്മി തിരിഞ്ഞു. ഒടുവിൽ വസ്തുത മനസിലാക്കി ലക്ഷ്മി സോറി പറഞ്ഞുവെങ്കിലും അത് അംഗീകരിക്കാൻ ഒനീൽ തയ്യാറായില്ല. ഫാമിലി വീക്കിൽ ഒനീലിന്റെ അമ്മയും ഇക്കാര്യം പറഞ്ഞിരുന്നു. ലക്ഷ്മി സോറി പറയാൻ വന്നിട്ടും അവരത് അംഗീകരിക്കാത്തതും അൺകൺഫർട്ടിബിളയാണെന്ന് പറഞ്ഞതും ഏറെ ശ്രദ്ധനേടി. ഏറെ നാളത്തെ ബിഗ് ബോസ് വാസത്തിന് ശേഷം ശനിയാഴ്ച നടന്ന എവിക്ഷനിൽ ഒനീൽ പുറത്താകുകയും ചെയ്തു.
ബിഗ് ബോസിൽ നിന്നും പുറത്തുവന്നിട്ടും ലക്ഷ്മിയോട് ക്ഷമിക്കാൻ ഒനീൽ തയ്യാറല്ലെന്നാണ് ഒരഭിമുഖത്തിൽ നിന്നും മനസിലാകുന്നത്. ഒരു നിലപാടില്ലാത്ത വ്യക്തിയാണ് ലക്ഷ്മിയെന്നും ആദില- നൂറയോട് ലക്ഷ്മിയുടെ അമ്മ സിറ്റൗട്ടിൽ ഇരിക്കാമെന്ന് പറഞ്ഞത് ആക്ഷേപമല്ലേയെന്നും ഒനീൽ ചോദിക്കുന്നു.
"ഒരു ബോധവും ഇല്ലാതെ വർത്തമാനം പറയുന്ന ആളാണ് ലക്ഷ്മി. അവളൊരു പുരുഷ വിരോധിയാണ്. അങ്ങനെയുള്ള ഒരുപാട് പേരെ ഞാൻ കണ്ടിട്ടുണ്ട്. പുരുഷവിരോധം ഫെമിനിസമാണെന്ന് പറഞ്ഞ് നടക്കുന്നവരുണ്ട്. ജിസേലിന്റെയും ആര്യന്റെയും പുതപ്പ് വിഷയത്തിൽ ഒന്നും മിണ്ടാതിരുന്നവളാണ്. ആ അവളാണോ ഫെമിനിസ്റ്റ്. കാർക്കിച്ച് തുപ്പാൻ തോന്നുന്നുണ്ട്. അവളോട് എനിക്ക് യാതൊരുവിധ ബഹുമാനവും ഇല്ല. അവിടെ വഴിതെറ്റിവന്നത് ലക്ഷ്മിയാണ്. ഒരു മരകഷ്ണം. ഒരു കാര്യം പറഞ്ഞിട്ട് അതിൽ ഉറച്ച് നിൽക്കാൻ കഴിയാത്ത ആളാണ്. മാസും തഗൊന്നും അല്ലവൾ", എന്ന് ഒനീൽ പറയുന്നു.
"ആദിലയേയും നൂറയേയും വീട്ടിൽ കയറ്റില്ലെന്ന് പറഞ്ഞവളാണ്. ലാലേട്ടൻ വരെ അവരെ വീട്ടിൽ കയറ്റുമെന്ന് പറഞ്ഞു. എന്നിട്ട് അവരുടെ അമ്മ വന്ന് പറഞ്ഞ് സിറ്റൗട്ടിൽ ഇരിക്കാമെന്ന്. ആക്ഷേപമല്ലേ അത്. അവള് ശരിക്കും ബിഗ് ബോസിലേക്ക് വഴിതെറ്റി വന്ന ആളാണ്. ലക്ഷ്മി ഒരു ഗെയിമർ പോലും അല്ല. എനിക്കെതിരെ ഒരു മോശം പരാമർശം വന്നപ്പോൾ ഞാൻ അവളുടെ സോറി അംഗീകരിക്കാത്തത് എന്തുകൊണ്ടാ? ഒരാളെ കുത്തിക്കൊന്നിട്ട് സോറി പറഞ്ഞിട്ട് കാര്യമുണ്ടോ", എന്നും ഒനീൽ ചോദിക്കുന്നു. ഫുൾ ഫ്രെയിംസ് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു ഒനീലിന്റെ പ്രതികരണം.



