Asianet News MalayalamAsianet News Malayalam

ഫസ്റ്റ് എപ്പിസോഡിൽ പേര് ചോദിച്ചു, ഇപ്പോൾ ഞങ്ങളുടെ കുട്ടികൾക്ക് പേരിടുന്നു; ബി​ഗ് ബോസ് 6ന് ആശംസയുമായി പേളിഷ്

സീസൺ ആറിന്റെ അൻപതാമത്തെ എപ്പിസോഡിന് ആശംസയുമായാണ് പേളിയും ശ്രിനിഷും എത്തിയിരിക്കുന്നത്.

pearle maaney and srinish best wishes to bigg boss malayalam season 6 50th episode
Author
First Published Apr 28, 2024, 11:58 AM IST | Last Updated Apr 28, 2024, 11:58 AM IST

ബി​ഗ് ബോസ് മലയാളത്തിലൂടെ ജീവിതം മാറിമറിഞ്ഞ നിരവധി പേരുണ്ട്. വിജയി അല്ലാത്തവരും എന്നാൽ ജനപ്രീതി നേടിയവരുമെല്ലാം ആയിരിക്കും ഇവർ. അത്തരത്തിൽ ബി​ഗ് ബോസ് സീസൺ വണ്ണിലൂടെ എത്തി പരിചയപ്പെട്ട്, പ്രണയിച്ച് വിവാഹിതരായവരാണ് പേളി മാണിയും ശ്രിനിഷ് അരവിന്ദും. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഈ ദമ്പതികൾക്ക് ആരാധകരും ഏറെയാണ് എന്ന് പറയേണ്ടതില്ലല്ലോ. ഇപ്പോഴിതാ ബി​ഗ് ബോസ് മലയാളം സീസൺ ആറിന് ആശംസകളുമായി പേളിഷ് രം​ഗത്ത് എത്തിയിരിക്കുകയാണ്. 

സീസൺ ആറിന്റെ അൻപതാമത്തെ എപ്പിസോഡിന് ആശംസയുമായാണ് പേളിയും ശ്രിനിഷും എത്തിയിരിക്കുന്നത്. ഇതിന്റെ വീഡിയോ ഏഷ്യാനെറ്റ് പുറത്തുവിട്ടിട്ടുണ്ട്. "വളരെ പ്രയാസമേറിയ ഷോയാണ് ബി​ഗ് ബോസ്. പുറത്ത് നിന്നും കാണുന്നത് പോലെയല്ല ബി​ഗ് ബോസ്. ഷോയിലേക്ക് പോകാൻ കാണിച്ച ധൈര്യത്തിനും പിടിച്ചു നിൽക്കുന്ന ധൈര്യത്തെയും ഞങ്ങൾ ബഹുമാനിക്കുകയാണ്. അത്ര ഈസിയായിട്ടുള്ള കാര്യമല്ലിത്. ബി​ഗ് ബോസ് ഫസ്റ്റ് സീസണിലൂടെ ലൈഫ് കിട്ടിയ രണ്ട് പേരാണ് ഞങ്ങൾ. ജീവിതം മാറ്റി മറിച്ച രണ്ട് പേരാണ്. ഫസ്റ്റ് എപ്പിസോഡിൽ പേര് ചോദിച്ചു. ഇപ്പോൾ ഞങ്ങൾ ഞങ്ങളുടെ കുട്ടികൾക്ക് പേരിടുന്നു. എത്ര ​ഗെയിം എന്ന് പറഞ്ഞാലും നിങ്ങൾ നിങ്ങളായിട്ട് ഇരിക്കുക. അതിനെക്കാൾ ഉപരി നിങ്ങൾ ബെസ്റ്റ് ഷോയിൽ കൊടുക്കണം", എന്നാണ് പേളി പറഞ്ഞത്. 

സോണിയ അഗർവാളിന്റെ ഹൊറർ സസ്പെന്‍സ് ത്രില്ലർ; 'ബിഹൈൻഡ്ഡ്' ടീസർ എത്തി

എല്ലാവരും അടിപൊളിയായിട്ട് കളിക്കുക. കപ്പ് ആരെടുക്കണമെന്ന് ജനങ്ങൾ തീരുമാനിക്കും. ബി​ഗ് ബോസ് സീസൺ ആറിന്റെ അൻപതാം എപ്പിസോഡിന്റെ ഞങ്ങളുടെ എല്ലാവിധ ആശംസകളും എന്നാണ് ശ്രിനിഷ് അരവിന്ദ് പറയുന്നത്. പിന്നാലെ നിരവധി പേരാണ് പേളിഷ് ജോഡിയെ പ്രശംസിച്ച് കൊണ്ട് രം​ഗത്ത് എത്തിയത്. പേളിഷ് ജോഡിക്ക് പിന്നാലെ നിരവധി ലവ് ട്രാക്കുകള്‍ ബിഗ് ബോസ് സീസണുകളില്‍ വന്നുവെങ്കിലും അവയെല്ലാം സ്ട്രാറ്റജികള്‍ ആണെന്ന് പിന്നീട് തെളിഞ്ഞിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios