മുണ്ടക്കയം വണ്ടന്‍പതാലില്‍ നിന്ന് കോട്ടയത്തേക്ക് വണ്ടി കയറിയ അഡോണിയെ ഇനി ബിഗ് ബോസില്‍ കാണാം. ഒരു സാധാരണക്കാരന്‍ പൊരുതി നേടിയ വിജയത്തിന്‍റെ മാറ്റോടെ...

രുത്തും നിശ്ചയദാര്‍ഢ്യവുമുള്ള മനസുള്ളവന്‍... അഡോണിയെ അറിയുന്നവര്‍ക്ക് പറയാന്‍ കാര്യങ്ങളേറെയാണ്. മുണ്ടക്കയം സിഎംഎസ്, പെരുവന്താനം സെന്‍റ് ജോസഫ് എന്നിവിടങ്ങളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കോട്ടയത്തേക്ക് വണ്ടി കയറുന്നതോടെയാണ് അഡോണിയുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുന്നത്. 

സ്കൂളില്‍ പഠനത്തിലും പ്രസംഗ വേദികളിലും ക്വിസ് മത്സരങ്ങളിലും താരമായിരുന്ന അഡോണി ഏറെ സ്വപ്നങ്ങളോടെയാണ് കോട്ടയം ബസേലിയസ് കോളേജില്‍ ബി എ പൊളിറ്റിക്സിന് ചേരുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍ തന്‍റെ പഠനത്തെ ഒരിക്കലും ബാധിക്കരുതെന്ന് അഡോണിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. 

ബസേലിയസ് കോളേജ് അഡോണിയുടെ പ്രതിഭയെ തേച്ചു മിനുക്കിയെടുത്തു. പ്രസംഗത്തിലെ തന്‍റെ മികവ് കൊണ്ട് വേദികളില്‍ നിന്ന് വേദികളിലേക്ക് അവിടുന്ന് അഡോണിയുടെ പ്രയാണം ആരംഭിച്ചു. ഇതിനിടെ രാഷ്ട്രീയ വിഷയങ്ങളിലെ തന്‍റെ നിലപാടുകളും അഡോണി തുറന്ന് പറഞ്ഞു. ബസേലിയസിലെ പഠനത്തിന് ശേഷം എറണാകുളം മഹാരാജാസില്‍ എത്തിയപ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ അഡോണിയെ തേടിയെത്തി. 

ഇപ്പോള്‍ എം ജി സര്‍വ്വകലാശാലയിലെ ഗവേഷണം വരെ എത്തി നില്‍ക്കുന്ന പഠനകാലയളവില്‍ അഡോണി സ്വന്തമാക്കിയ നേട്ടങ്ങള്‍ അനവധിയാണ്. ഇതിനിടെ വിവിധ ടെലിവിഷന്‍ ഷോകളിലും പങ്കെടുത്ത് ശ്രദ്ധയാകര്‍ഷിക്കാന്‍ അഡോണിക്ക് സാധിച്ചു. മുണ്ടക്കയം വണ്ടന്‍പതാലില്‍ നിന്ന് കോട്ടയത്തേക്ക് വണ്ടി കയറിയ അഡോണിയെ ഇനി ബിഗ് ബോസില്‍ കാണാം. ഒരു സാധാരണക്കാരന്‍ പൊരുതി നേടിയ വിജയത്തിന്‍റെ മാറ്റോടെ...