Asianet News MalayalamAsianet News Malayalam

ബിഗ് ബോസിന്‍റെ സര്‍പ്രൈസ് ഹൗസില്‍! മൂന്ന് ദിവസത്തേക്ക് അവിടെ ഉണ്ടാവുമെന്ന് മോഹന്‍ലാല്‍

കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ജിന്‍റോയുടെ കൈ പിടിച്ച് ആ സര്‍പ്രൈസ്

ratheesh kumar in bigg boss malayalam season 6
Author
First Published Apr 27, 2024, 9:45 PM IST | Last Updated Apr 27, 2024, 9:45 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 6 എട്ടാം വാരത്തിലേക്ക് പ്രവേശിക്കവെ മത്സരാര്‍ഥികള്‍ക്ക് ബിഗ് ബോസിന്‍റെ സര്‍പ്രൈസ്. മുഖംമൂടി ധരിച്ച ഒരാളെ കണ്‍ഫെഷന്‍ റൂം വഴി ഹൗസിലേക്ക് എത്തിക്കുകയായിരുന്നു ബിഗ് ബോസ്. മോഹന്‍ലാലിന്‍റെ നിര്‍ദേശപ്രകാരം ജിന്‍റോയാണ് കണ്‍ഫെഷന്‍ റൂമിലേക്ക് എത്തിയത്. ആരുടെയെങ്കിലും തോളില്‍ ചാരി കരയാനോ സ്വന്തം വിഷമങ്ങള്‍ പറയാനോ താല്‍പര്യമുണ്ടെങ്കില്‍ കണ്‍ഫെഷന്‍ റൂമിലേക്ക് പോകാമെന്ന് ജിന്‍റോയോട് മോഹന്‍ലാല്‍ പറയുകയായിരുന്നു. ഇതുപ്രകാരം കണ്‍ഫെഷന്‍ റൂമിലെത്തിയ ജിന്‍റോയ്ക്ക് മുഖംമൂടി ധരിച്ച് ഇരിക്കുന്ന ഒരാളെയാണ് കാണാനായത്.

കണ്‍ഫെഷന്‍ റൂമിലെ രംഗം മോഹന്‍ലാലും മറ്റ് മത്സരാര്‍ഥികളും ലൈവ് ആയി കാണുന്നുണ്ടായിരുന്നു. ഗെയിമിലെ തന്‍റെ ഫിലോസഫിയെക്കുറിച്ച് സംസാരിച്ചുതുടങ്ങിയ ജിന്‍റോയോട് ബാക്കി കാര്യങ്ങള്‍ പറയാന്‍ പിന്നീട് അവസരം തരാമെന്ന് ബിഗ് ബോസ് പറയുകയായിരുന്നു. പിന്നാലെ ജിന്‍റോയുടെ കൈ പിടിച്ച് മുഖംമൂടി ധരിച്ചയാള്‍ ഹാളിലേക്ക് നടന്നു. വരുന്നത് രതീഷ് ആയിരിക്കുമെന്ന് കണ്‍ഫെഷന്‍ റൂമില്‍ വച്ച് കണ്ടപ്പോള്‍ ശരണ്യ ഒപ്പമുള്ളവരോട് പറഞ്ഞു. എന്നാല്‍ വരുന്നയാളുടെ ബോഡി ലാംഗ്വേജ് കണ്ട് അത് സുരേഷ് മേനോന്‍ ആയിരിക്കുമെന്ന് ഭൂരിഭാഗം പേരും പറഞ്ഞു.

സ്ക്രീനിന് മുന്നില്‍ വന്ന് നില്‍ക്കവെ ജിന്‍റോയോട് ഇരുന്നോളാന്‍ പറഞ്ഞ മോഹന്‍ലാല്‍ വന്നയാളോച് മുഖംമൂടി മാറ്റാന്‍ ആവശ്യപ്പെട്ടു. ശരണ്യ പ്രവചിച്ചതുപോലെ രതീഷ് കുമാര്‍ തന്നെയായിരുന്നു ഇത്. രണ്ട്, മൂന്ന് ദിനങ്ങള്‍ രതീഷ് ഇവിടെ ഉണ്ടായിരിക്കുമെന്നും മോഹന്‍ലാല്‍ അറിയിച്ചു. പുറത്തെ കാര്യങ്ങള്‍ ഒന്നും പറയരുതെന്നും അതേക്കുറിച്ച് മത്സരാര്‍ഥികള്‍ ചോദിക്കരുതെന്നും മോഹന്‍ലാല്‍ മുന്നറിയിപ്പ് നല്‍കി. പതിവുപോലെ ഒരു പാട്ട് പാടിക്കൊണ്ട് ആഘോഷത്തോടെയാണ് രതീഷ് കുമാര്‍ ബിഗ് ബോസിലേക്കുള്ള തന്‍റെ രണ്ടാം വരവ് ആഘോഷിച്ചത്. 

ALSO READ : 'വെണ്ണിലാ കന്യകേ'; 'പവി കെയര്‍ടേക്കറി'ലെ വീഡിയോ സോംഗ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios