ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങള്‍ക്ക് ഇന്ന് ആരംഭം

ബിഗ് ബോസ് മലയാളം സീസണ്‍ 5 അതിന്‍റെ 12-ാം വാരത്തില്‍ എത്തിനില്‍ക്കുകയാണ്. ടൈറ്റില്‍ വിജയിയെ കണ്ടെത്താനായി രണ്ടാഴ്ചകള്‍ മാത്രമാണ് ബിഗ് ബോസിനും പ്രേക്ഷകര്‍ക്കും മുന്നില്‍ ഇനി അവശേഷിക്കുന്നത്. അതേസമയം ഫിനാലെ വാരത്തിലേക്ക് മത്സരാര്‍ഥികളില്‍ ഒരാള്‍ക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്ന ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കുകയാണ്. സാധാരണയുള്ള വീക്കിലി ടാസ്കിന് പകരമായി നടത്തപ്പെടുന്ന പലവിധ മത്സരങ്ങള്‍ അടങ്ങിയതാണ് ടിക്കറ്റ് ടു ഫിനാലെ. ഈ മത്സരങ്ങളില്‍ ഏറ്റവുമധികം വ്യക്തിഗത പോയിന്‍റുകള്‍ ലഭിക്കുന്ന ഒരു മത്സരാര്‍ഥി ഫിനാലെ വാരത്തിലേക്ക് നേരിട്ട് തെരഞ്ഞെടുക്കപ്പെടും.

അതേസമയം ഇന്ന് ആരംഭിക്കുന്ന ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങള്‍ക്ക് മുന്നോടിയായി ബിഗ് ബോസ് ഇന്നലെ മത്സരാര്‍ഥികള്‍ക്ക് ഒരു ടാസ്ക് നല്‍കി. മറ്റ് 9 പേരെക്കാള്‍ ടിക്കറ്റ് ടു ഫിനാലെ വിജയിക്കാന്‍ തനിക്ക് എന്ത് യോഗ്യതയാണ് ഉള്ളതെന്ന് പറയാനായിരുന്നു ബിഗ് ബോസിന്‍റെ നിര്‍ദേശം. ആക്റ്റിവിറ്റി ഏരിയയില്‍ ഓരോരുത്തരായി എത്തിയാണ് ഇത് പറയേണ്ടിയിരുന്നത്. മറ്റെല്ലാവരും ബിഗ് ബോസിലെ ഇതുവരെയുള്ള തങ്ങളുടെ പ്രകടനമികവുകളെക്കുറിച്ച് മാത്രം സംസാരിച്ച് പോയപ്പോള്‍ റെനീഷയാണ് അക്ഷരാര്‍ഥത്തില്‍ മറ്റുള്ളവരുമായി തന്നെ താരതമ്യം ചെയ്ത് സംസാരിച്ചത്.

ഓരോ മത്സരാര്‍ഥിയുടെയും ഒരു കുറവ് വീതം ചൂണ്ടിക്കാട്ടി അത് തനിക്ക് ഇല്ലെന്ന് സ്ഥാപിക്കുകയായിരുന്നു റെനീഷ. അഖില്‍ പല ഘട്ടങ്ങളിലായി സഹമത്സരാര്‍ഥികളെ അപകീര്‍ത്തിപ്പെടുത്തിയിട്ടുണ്ടെന്നും സൌഹൃദത്തിനുവേണ്ടി ഗെയിമര്‍ എന്ന നിലയില്‍ പിന്നോക്കം പോകുന്ന ആളാണ് ഷിജുവെന്നും അനിയന്‍ മിഥുന്‍ പലയിടങ്ങളിലും സംസാരിക്കാറില്ലെന്നും വിഷ്ണു പുറത്ത് പോയ മത്സരാര്‍ഥിയെ അനാവശ്യമായി വലിച്ചിഴച്ചെന്നുമൊക്കെ റെനീഷ പറഞ്ഞു. ഇതൊന്നും താന്‍ ചെയ്തിട്ടില്ലെന്നും. എല്ലാവരും അവരവരുടെ ഗുണങ്ങള്‍ മാത്രം പറഞ്ഞ് പോയപ്പോള്‍ ഓരോരുത്തരെയായി ചൂണ്ടിക്കാട്ടി കുറ്റങ്ങള്‍ പറഞ്ഞ റെനീഷയുടെ സമീപനം സഹമത്സരാര്‍ഥികളില്‍ അമ്പരപ്പ് ഉളവാക്കി. അതേസമയം ഇന്ന് ആരംഭിക്കുന്ന ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളില്‍ ആര് വിജയിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. 

ALSO READ : 'ജമ്മുവിലെ ക്ലബ്ബ് ഏത്? ആരാണ് ഔദ്യോഗിക പരിശീലകന്‍'? ബിഗ് ബോസിന്‍റെ ചോദ്യങ്ങള്‍ക്ക് അനിയന്‍ മിഥുന്‍റെ മറുപടി

WATCH : 'ഇത് എന്‍റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ

'ഇത് എന്റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം Part 1| Firoz Khan