വിഷണു വിഷപ്പാമ്പ് എന്ന് പറഞ്ഞ റിനോഷ്, വിഷ്ണു ഒരു വ‍ൃത്തികെട്ടവനാണെന്നും പ്രമോയിൽ പറയുന്നു.

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് ഫൈനലിലേക്ക് അടുക്കുകയാണ്. എഴുപത് ദിവസങ്ങൾ പൂർത്തിയായതോടെ കളികളെല്ലാം മാറി മറിയുകയാണ്. സൗഹൃദങ്ങളെല്ലാം പോയ് മറഞ്ഞു. നിലവിൽ തങ്ങൾക്കുള്ള എതിരാളികൾ മാത്രമാണ് ഒപ്പമുള്ളത് എന്ന നിലയിലേക്ക് മത്സരാർത്ഥികൾ എത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം റിനോഷിനെതിരെ വിഷ്ണു നടത്തിയ സെക്സ് ജോക്ക് ആരോപണം ബി​ഗ് ബോസ് വീടിനെ ആകെ മാറ്റി മറിച്ചിരിക്കുകയാണ്. 

സഹോദരിയെപ്പോലെ താന്‍ കരുതുന്നയാളെന്ന് പറഞ്ഞ ഒരു മുന്‍ മത്സരാര്‍ത്ഥിയോട് റിനോഷ് സെക്സ് ജോക്ക് പറഞ്ഞുവെന്നതാണ് വിഷ്ണു കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത് വലിയ കോലാഹലങ്ങൾക്കും ചർകൾക്കും വഴിവച്ചിരുന്നു. . താന്‍ സെക്സ് ജോക്ക് പറഞ്ഞുവെന്ന് സമ്മതിച്ച റിനോഷ് അതില്‍ അവര്‍ പരാതി പറഞ്ഞിട്ടുണ്ടോ എന്ന് വിഷ്ണുവിനോട് ചോദിക്കുകയും ചെയ്തിരുന്നു. ഇത് തന്നെയാണ് ഇന്ന് ബി​ഗ് ബോസിൽ നടക്കുന്നതെന്നാണ് പുതിയ പ്രമോ പറയുന്നത്. 

വിഷണു വിഷപ്പാമ്പ് എന്ന് പറഞ്ഞ റിനോഷ്, വിഷ്ണു ഒരു വ‍ൃത്തികെട്ടവനാണെന്നും പ്രമോയിൽ പറയുന്നു. നി എന്റെ ഫാമിലിയെ ആണ് കേറിപ്പിടിച്ചത് എന്നാണ് റിനോഷ് പറഞ്ഞത്. ഉടൻ വിഷയത്തിൽ വിഷ്ണു ഇടപെട്ടു. നിന്റെ ഫാമിലിയെ ഞാൻ എപ്പോൾ കേറിപ്പിടിച്ചു എന്നാണ് വിഷ്ണു ചോദിക്കുന്നത്. ഇതിനിടെ കലിപ്പിൽ വിഷ്ണുവിനോട് മിഥുൻ സംസാരിക്കുന്നുമുണ്ട്. ഒടുവിൽ അഖിൽ മാരാർ ബസർ അടിക്കുന്നുമുണ്ട്. എന്തായാലും ഇന്ന് വലിയൊരു കോലാഹലം തന്നെ ബി​ഗ് ബോസ് വീട്ടിൽ നടക്കുമെന്ന് ഉറപ്പ് നൽകുന്നതാണ് പ്രമോ.

ക്ഷേത്രത്തിന് മുന്നിൽ കെട്ടിപ്പിടിച്ച് ഉമ്മവച്ച് നടിയും സംവിധായകനും; 'ആദിപുരുഷ്' ടീമിനെതിരെ ബിജെപി നേതാവ്

അതേസമയം, കഴിഞ്ഞ ദിവസം നടന്ന സെക്സ് ടോക്ക് പരാമര്‍ശത്തിന് പിന്നാലെ ബിബി വീട്ടില്‍ നില്‍ക്കാന്‍ താല്പര്യം ഇല്ലെന്ന് റിനോഷും മിഥുനും പറഞ്ഞിരുന്നു. ഇത്രയും മ്ലേച്ഛമായും ഇത്രയും വൃത്തികെട്ട രീതിയിലുമാണ് അയാള്‍ സംസാരിച്ചിരിക്കുന്നത്. ഞാനെന്ന വ്യക്തി സെക്സ് കോമഡികള്‍ പറയുന്ന ഒരാളാണ്. ഒരാള്‍ക്ക് അത് കംഫര്‍ട്ടബിള്‍ അല്ലെങ്കില്‍ ഒരിക്കലും അത് ഞാന്‍ തുടരില്ല. അതെന്‍റെ മാന്യതയ്ക്ക് അപ്പുറത്തുള്ള കാര്യമാണെന്നും റിനോഷ് ബിഗ് ബോസിനോട് പറഞ്ഞിരുന്നു.