ബിഗ് ബോസില്‍ പല മേഖലകളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ ഉണ്ട്. സിനിമയിലും മോഡിലിംഗിലും റേഡിയോ ജോക്കിയായും സ്‍പോര്‍ട്‍സിലുമൊക്കെ തിളങ്ങിയവര്‍. അവര്‍ അവരവരുടെ കഴിവുകള്‍ പുറത്തെടുക്കാറുണ്ട്. മിസ് ഇന്ത്യാ മത്സരത്തില്‍ പങ്കെടുത്ത് ശ്രദ്ധേയയായ റിതു മന്ത്ര അക്കാര്യത്തെ കുറിച്ച് ഇന്ന് ബിഗ് ബോസില്‍ സംസാരിച്ചു. സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു റിതു. അപ്പോഴാണ് നീ എങ്ങനെയായിരുന്നു മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തത് എന്ന് ഭാഗ്യലക്ഷ്‍മി ചോദിച്ചതും റിതു മന്ത്ര മറുപടി പറഞ്ഞതും.

എങ്ങനെയാണ് മിസ് ഇന്ത്യ മത്സരത്തില്‍ റിതു മന്ത്രയെ വേദിയിലേക്ക് ക്ഷണിച്ച് അനൗണ്‍സ് ചെയ്‍തത് എന്ന് മറ്റുള്ളവര്‍ ചോദിച്ചു. മറ്റുള്ളവരോട് അനൗണ്‍സ്  ചെയ്യാൻ റിതു മന്ത്ര ആവശ്യപ്പെട്ടെങ്കിലും അവിടത്തെ രീതി അറിയില്ലല്ലോയെന്ന് പറഞ്ഞു. ഒടുവില്‍ എങ്ങനെയാണ് തന്നെ ക്ഷണിച്ചത് എന്ന് റിതു മന്ത്ര വ്യക്തമാക്കി. സുന്ദരമായ കണ്ണൂരില്‍ നിന്ന് വരുന്ന റിതു മന്ത്ര എന്ന് അനൗണ്‍സ്  ചെയ്‍തു. എല്ലാവരും സന്തോഷത്തോടെ അത് കേട്ടിരുന്നു. മിസ് ഇന്ത്യ മത്സരത്തില്‍ എങ്ങനെയാണ് ചുവടുകള്‍ വെച്ചത് എന്നും റിതു മന്ത്ര കാട്ടി.

എന്താണ് അവിടെ ചോദിച്ചത് എന്ന് ഭാഗ്യലക്ഷ്‍മി ആരാഞ്ഞപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ചോദിച്ചെന്ന് റിതു മന്ത്ര വ്യക്തമാക്കകയും ചെയ്‍തു.

വൈ മിസ് ഇന്ത്യ എന്ന ചോദ്യത്തിന് താൻ പറഞ്ഞത് അമ്മയാണ് തന്റെ കരുത്ത് എന്ന് വ്യക്തമാക്കുന്ന പ്രസംഗമായിരുന്നു.