അഖിലിന് സ്ത്രീകളോട് യാതൊരു വിധ ബഹുമാനവും ഇല്ലെന്നും റിയാസ് സലിം പറഞ്ഞു. 

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് അമ്പതാമത്തെ എപ്പിസോഡിലേക്ക് അടുക്കുകയാണ്. മത്സരാർത്ഥികളിൽ പലരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി കഴിഞ്ഞു. ഇതിൽ പ്രധാനിയാണ് അഖിൽ മാരാർ. ഇപ്പോഴിതാ അഖിലിനോടുള്ള തന്റെ അനിഷ്ടം തുറന്നു പറയുകയാണ് ബി​ഗ് ബോസ് സീസൺ നാലിലെ റിയാസ് സലിം. 

അഖിൽ മാരാരെ താൻ വളരെയധികം വെറുക്കുന്നു എന്ന് റിയാസ് സലിം പറഞ്ഞു. അഖിലിനോട് ഒരു തരത്തിലും യോജിപ്പില്ലെന്നും ശാരീരികമായി തന്നെ വളരെ വയലന്‍റും അഗ്രസീവുമാണ് അഖിലെന്നും റിയാസ് പറയുന്നു. അഖിലിന് സ്ത്രീകളോട് യാതൊരു വിധ ബഹുമാനവും ഇല്ലെന്നും റിയാസ് സലിം പറഞ്ഞു. മില്ലേനിയം മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിനോട് ആയിരുന്നു റിയാസിന്റെ പ്രതികരണം. 

"മറ്റുള്ളവരുടെ കഷ്ടപാടിനും മറ്റും യാതൊരു വിലയും കൊടുക്കുന്നില്ല. ഭാര്യയെ അടിക്കുന്നത് അഭിമാനമായിട്ട് ടെലിവിഷനില്‍ വന്ന് പറയുന്ന ഒരു മനുഷ്യനാണ്. എല്ലാ സീസണിലും ഇതുപോലെയുള്ള ചിലർ സെലിബ്രേറ്റ് ചെയ്യപ്പെടും. സീസണ്‍ വണ്ണിലെ സാബുമോന്‍ ആയിക്കൊള്ളട്ടെ, സെക്കന്‍ഡ് സീസണിലെ രജിത് കുമാർ ആയിക്കൊള്ളട്ടെ അങ്ങനെ കുറച്ച് ആളുകള്‍ സെലിബ്രേറ്റ് ചെയ്യപ്പെടും. മൂന്നാമത്തെ സീസണില്‍ അങ്ങനെ പ്രത്യേകിച്ച് ആരെങ്കിലും ഉള്ളതായി ഞാന്‍ ഓർക്കുന്നില്ല. നാലാമത്തെ സീസണിലും ചിലരുണ്ട്. എന്നാല്‍ ഞാന്‍ പേര് പറയുന്നില്ല. ഇങ്ങനത്തെ ആളുകള്‍ സെലിബ്രേറ്റ് ചെയ്യപ്പെടും എന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ട് ആ ട്രാക്ക് തന്നെ പിടിക്കുക എന്നുള്ളതായിരിക്കും അഖില്‍ മാരാറുടെ ഉദേശ്യം", എന്നാണ് റിയാസ് സലിം പറയുന്നത്.

മമ്മൂക്ക എന്നെങ്കിലും പച്ചക്കൊടി വീശും, അന്ന് ആ സിനിമ ചെയ്യും: മമ്മൂട്ടിയുടെ ബയോപിക്കിനെക്കുറിച്ച് ജൂഡ്

​ഗെയിം സ്പിരിറ്റ് ഇല്ലാത്ത ഒരു കൂട്ടം മത്സരാർത്ഥികൾ ആണ് ബി​ഗ് ബോസ് സീസൺ അഞ്ചിൽ ഉള്ളത്. അതെന്നെ വളരെ അധികം നിരാശനാക്കിയെന്നും റിയാസ് സലിം പറയുന്നു. ആര് എതിർത്താലും ബിഗ് ബോസ് സീസണ്‍ ഫോർ ഒന്നാമത്ത ദിവസം മുതല്‍ നാല്‍പ്പതാമത്തെ ദിവസം വരെ വളരെ ബോറിങ് ആയിരുന്നു. എനിക്ക് അതിലേക്ക് കയറാന്‍ പറ്റിയതോടെ പലരുടേയും യഥാർത്ഥ മുഖം പുറത്ത് കൊണ്ടുവരാന്‍ സാധിച്ചു. അതുകൊണ്ടാവാം ഗെയിം ചെയിഞ്ചർ എന്ന് വിളിക്കപ്പെടുന്നതെന്നും റിയാസ് പറഞ്ഞു. 

Asianet News Malayalam Live News | Karnataka Election 2023| Doctor Attack | Kerala Live TV News