ഇനി പതിനൊന്ന് മത്സരാർത്ഥികളാണ് ബി​ഗ് ബോസ് സീസൺ 7ൽ അവശേഷിക്കുന്നത്. സാബു മാൻ, അനുമോൾ, ഷാനവാസ്, അക്ബർ, അനീഷ്, ബിന്നി, ആര്യൻ, ആദില, നൂറ, നെവിൻ,ലക്ഷ്മി എന്നിവരാണ് ആ മത്സരാർത്ഥികൾ. ഇവരിൽ ആരൊക്കെയാകും ടോപ് 5ലും ടോപ് 3ലും എത്തുകയെന്ന ചര്‍ച്ച സജീവം.

ഓ​ഗസ്റ്റ് 3ന് ആയിരുന്നു ബി​ഗ് ബോസ് മലയാളം സീസൺ 7 ആരംഭിച്ചത്. അറുപത്തി ആറ് എപ്പിസോ‍ഡുകൾ പിന്നിട്ട് മുന്നേറുന്ന ഷോ ഫിനാലേയിലേക്ക് അടുക്കുകയാണ്. ഇതോട് അനുബന്ധിച്ച് പുതിയ ​ഗെയിമുകളും സ്ക്രട്ട് ടാസ്കുകളും ഒക്കെയായി ബി​ഗ് ബോസ് ഹൗസ് ബഹളമയമാണ്. കളിഞ്ഞ ദിവസം ചലഞ്ചറായി ബി​ഗ് ബോസ് മലയാളം സീസൺ 1ന്റെ വിജയി സാബു മോൻ ഹൗസിനുള്ളിൽ എത്തിയിരുന്നു. ആര്യന് നൽകിയ സീക്രട്ട് ടാസ്കിനിടെ ആയിരുന്നു സാബു മോന്റെ റീ എൻട്രി. വൻവരവേൽപാണ് മത്സരാർത്ഥികൾ സാബുവിന് നൽകിയതും.

ഇപ്പോഴിതാ മത്സരാർത്ഥികളെ മുന്നിലിരുത്തി റോസ്റ്റ് ചെയ്തിരിക്കുകയാണ് സാബു മോൻ. ഇന്നത്തെ എപ്പിസോഡ് പ്രമോയാണിത്. "ആര്യൻ തിരിഞ്ഞു നോക്കി. അതാ മുറ്റത്തൊരു മൈന. മൈനയ്ക്ക് പരിപ്പ് കൊടുക്കുന്നു. തുണി അലക്കി കൊടുക്കുന്നു", എന്ന് സാബു പറയുന്നുണ്ട്. "അപ്പുക്കുട്ടൻ ഓവറാക്കി ചളമാക്കി എന്ന അവസ്ഥയാണ്", എന്നാണ് അക്ബറിനെ കുറിച്ച് സാബു മോൻ പറഞ്ഞത്. സാബുമാന് കാൺമാനില്ലെന്ന പോസ്റ്റർ ഒട്ടിക്കണം എന്നായിരുന്നു മറ്റൊരു റോസ്റ്റ്.

"അനുമോളുടെ ശാപത്തീയിൽ വെന്തുരുകുന്ന മത്സരാർത്ഥികളെ ഞാൻ കണ്ടിട്ടുണ്ട്", എന്ന് സാബു മോൻ പറയുന്നുണ്ട്. പ്രമോയിലെ ഏറ്റവും ഒടുവിലത്തെ ആൾ നെവിനാണ്. രസകരമായൊരു എൻഡ് ആയിരുന്നു ഇത്. അറുക്കാൻ നിർത്തിയിരിക്കുന്ന ബലിമൃ​ഗമാണ് നെവിൻ എന്നാണ് സാബു പറഞ്ഞത്. ഇത് കേട്ടതും "ബി​ഗ് ബോസ് ഇദ്ദേഹത്തെ എത്രയും പെട്ടെന്ന് പുറത്താക്കൂ", എന്ന് നെവിൻ പറയുന്നതും വീഡിയോയിൽ കാണാം. എന്തായാലും സാബു മോന്റെ റോസ്റ്റിങ്ങിലൂടെ മത്സരാർത്ഥികൾക്ക് എന്തെങ്കിലും മാറ്റം സംഭവിക്കുമോ ഇല്ലയോ എന്നത് വരും ദിവസങ്ങളിൽ കണ്ടറിയാം.

അതേസമയം, ഇനി പതിനൊന്ന് മത്സരാർത്ഥികളാണ് ബി​ഗ് ബോസ് സീസൺ 7ൽ അവശേഷിക്കുന്നത്. സാബു മാൻ, അനുമോൾ, ഷാനവാസ്, അക്ബർ, അനീഷ്, ബിന്നി, ആര്യൻ, ആദില, നൂറ, നെവിൻ, ലക്ഷ്മി എന്നിവരാണ് ആ മത്സരാർത്ഥികൾ. ഇവരിൽ ആരൊക്കെയാകും ടോപ് 5ലും ടോപ് 3ലും എത്തുക എന്ന ചർച്ചകൾ പ്രേക്ഷകർക്കിടയിൽ ആരംഭിച്ചു കഴിഞ്ഞു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്