പുറത്താകുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന മോഹൻലാലിന്റെ ചോദ്യത്തിന്, ഇല്ലെന്ന് സാഗര്‍. 

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് അറുപത് ദിവസങ്ങൾ പിന്നിടുമ്പോൾ മറ്റൊരു മത്സരാർത്ഥി കൂടി പടിയിറങ്ങിയിരിക്കുകയാണ്. സാ​ഗർ സൂര്യയാണ് ഇത്തവണ ബി​ഗ് ബോസിനോട് യാത്ര പറഞ്ഞത്. താൻ പുറത്താകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സേഫ് ​ഗെയിം കളിക്കുന്ന പലരും അവിടെ ഉണ്ടെന്നും പറയുകയാണ് സാ​ഗർ. 

പുറത്താകുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന മോഹൻലാലിന്റെ ചോദ്യത്തിന്, "ഇല്ല സാർ. എനിക്ക് ഭയങ്കര കോൺഫിഡൻസ് ഉണ്ടായിരുന്നു. പക്ഷേ അത് തെറ്റിപ്പോയെന്ന് തോന്നുന്നു. ജനങ്ങൾ ഏത് രീതിയിൽ ആണ് ഇതെടുത്തിരിക്കുന്നതെന്ന് എനിക്ക് അറിയില്ല. നൂറ് ശതമാനം ഞാൻ പുറത്ത് പോകുമെന്ന് പ്രതീക്ഷിച്ചില്ല. സേഫ് ആയി കളിക്കുന്നവർ അവിടെ ഉണ്ട്. ഒരു പ്രശ്നത്തിൽ ഇടപെടാതെ, ഒന്നും പറയാതെ, നോമിനേഷനിൽ വരാതെ ഇരിക്കാൻ വേണമെങ്കിൽ എനിക്കും പറ്റുമായിരുന്നു. പക്ഷേ എന്റെ കാൽക്കുലേഷനൊക്കെ എവിടെയൊക്കെയോ തെറ്റി. ശരികളൊക്കെ തെറ്റിപ്പോയൊന്നൊരു കൺഫ്യൂഷൻ", എന്നാണ് സാ​ഗർ പറയുന്നത്. 

ലൈഫിൽ കിട്ടിയ വലിയൊരു എക്സ്പീരിയൻസ് ആണ് ബി​ഗ് ബോസ് വീടെന്നും സാ​ഗർ പറയുന്നു. ഞാൻ മരിക്കും വരെ ഇങ്ങനെയൊരു എക്സ്പീരിയൻസ് കിട്ടില്ല. അത് ഞാൻ ഭയങ്കരമായി എൻജോയ് ചെയ്തുവെന്നും താൻ പറഞ്ഞ കാര്യങ്ങളൊക്കെ തെറ്റായി പോയിട്ടുണ്ടാകാം എന്നും സാ​ഗർ പറയുന്നു. അറുപത് അറുപത്തി നാല് ദിവസം ഇങ്ങനെ നിൽക്കുക എന്ന് പറയുന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്നാണ് മോഹൻലാൽ പറയുന്നത്.

ബിഗ്ബോസ് വീട്ടില്‍ സാഗര്‍ വീണു പോയ കുഴികള്‍; ഒടുവില്‍ പുറത്തേക്ക് !

എപ്പിസോഡുകൾ കണ്ടിട്ട് എവിടെയാണ് തനിക്ക് തെറ്റ് പറ്റിയതെന്ന് കണ്ടുപിടിക്കാമെന്നും ഇതൊരു തെറ്റ് തിരുത്താനുള്ള സന്ദർഭം ആയിട്ട് ഉപയോ​ഗിക്കാം. ജീവിതത്തിൽ വലിയ മാറ്റങ്ങൾ സാ​ഗറിന് ഉണ്ടാകട്ടെ. മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാവിധ ആശംസകൾ നേർന്ന മോഹൻലാൽ, സാ​ഗറിനെ യാത്രയാക്കുകയും ചെയ്തു. 

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതൽ മനസിലായത്: ശ്രുതി ലക്ഷ്‍മി|Sruthi Lakshmi