സായ് വിഷ്‍ണുവിന്റെ ഉടുമുണ്ട് മോഷ്‍ടിച്ചയാളെ കണ്ടെത്തി.

ബിഗ് ബോസില്‍ കഴിഞ്ഞ ആഴ്‍ചത്തെ ടാസ്‍ക് വസ്ത്രം അലക്കുകയും തേച്ച് വൃത്തിയാക്കുന്നതുമായിരുന്നു. രണ്ടു ടീമായി തിരിഞ്ഞും രണ്ട് ക്വാളിറ്റി ചെക്കര്‍ ഇൻസ്‍പെക്ടര്‍മാരായും ആണ് ടാസ്‍ക് നടന്നത്. ടാസ്‍കില്‍ രൂക്ഷമായ കയ്യാങ്കളിയും ഉണ്ടായിരുന്നു. അക്കാര്യങ്ങളൊക്കെ ഇന്ന് എത്തിയ മോഹൻലാല്‍ ചോദിച്ചറിഞ്ഞു. മത്സരാര്‍ഥികള്‍ ടാസ്‍കില്‍ സംഭവിച്ച കാര്യങ്ങളും പറഞ്ഞു. ക്യാപ്റ്റൻ സായ് വിഷ്‍ണുവിന് ഉടുമുണ്ട് നഷ്‍ടപ്പെട്ട കാര്യം വളരെ തമാശയോടെ മോഹൻലാല്‍ ഉന്നയിച്ചു.

ഏറ്റവും കൂടുതല്‍ വസ്‍ത്രങ്ങള്‍ ശേഖരിച്ച് വൃത്തിയാക്കണം എന്നായിരുന്നു ടാസ്‍ക്. വസ്‍ത്രങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ സായ് വിഷ്‍ണുവിന് തന്റെ ഉടുമുണ്ടുതന്നെ നഷ്‍ടപ്പെട്ടു. തന്റെ മുണ്ട് തിരിച്ചുതരണമെന്ന് സായ് വിഷ്‍ണു പറയുന്നുണ്ടായിരുന്നു. ആരായിരിക്കും സായ് വിഷ്‍ണുവിന്റെ ഉടുമുണ്ട് മോഷ്‍ടിച്ചിട്ടുണ്ടാകുക. മോഹൻലാല്‍ തന്നെ അക്കാര്യം ചോദിച്ചു. ഒടുവില്‍ ഭാഗ്യലക്ഷ്‍മിയാണ് അതെന്ന് മോഹൻലാല്‍ സൂചന നല്‍കുകയും ചെയ്‍തു.

ഉടുമുണ്ട് കളഞ്ഞിട്ടുപോലും മത്സരത്തില്‍ പങ്കെടുത്ത ആളാണ് സായ് വിഷ്‍ണുവെന്ന് മോഹൻലാല്‍ പറഞ്ഞു. ആരായിരിക്കും മുണ്ട് എടുത്തത് എന്ന് സംശയമുണ്ടോയെന്ന് മോഹൻലാല്‍ ആരാഞ്ഞു. പറായാനാകുമോയെന്ന കാര്യത്തില്‍ സായ് വിഷ്‍ണു സംശയം പ്രകടിപ്പിച്ചു. രണ്ടുപേരുകള്‍ പറയാം മുണ്ട് മോഷ്‍ടിച്ചവര്‍ അക്കൂട്ടത്തില്‍ ഉണ്ടെങ്കില്‍ താൻ കൈപൊക്കാം എന്ന് മോഹൻലാല്‍ പറഞ്ഞു. അങ്ങനെ സായ് വിഷ്‍ണു പേരുകള്‍ പറഞ്ഞു. അനൂപ് കൃഷ്‍ണന്റെയും ഭാഗ്യലക്ഷ്‍മിയുടെയും പേരുകള്‍ പറഞ്ഞപ്പോള്‍ അവസാനം മോഹൻലാല്‍ കൈപൊക്കി.

ഭാഗ്യലക്ഷ്‍മിയാണ് മുണ്ട് എടുത്തത് എന്ന് മനസിലാകുകയും ചെയ്‍തു. തമാശയോടെ നടന്ന ആ രംഗത്തില്‍ ചിരിച്ചുകൊണ്ടുതന്നെ അക്കാര്യം ഭാഗ്യലക്ഷ്‍മി പറയുകയും ചെയ്‍തു. മുണ്ട് മോഷ്‍ടിക്കുന്നതിനെ കുറിച്ചും ടാസ്‍കില്‍ ഉണ്ടായിരുന്നു. തന്റെ ജോലി കൂടുതല്‍ വസ്‍ത്രങ്ങള്‍ ശേഖരിക്കുകയായിരുന്നു അത്രയേ താൻ ചെയ്‍തുള്ളൂവെന്നും ഭാഗ്യലക്ഷ്‍മി ചിരിച്ചുകൊണ്ടുപറഞ്ഞപ്പോള്‍ എല്ലാവരും ഒപം ചേര്‍ന്നു. മോഹൻലാലും അത് തമാശയായി എടുത്തു. സായ് വിഷ്‍ണുവും വളരെ ചിരിയോടെയായിരുന്നു അപോള്‍ സംസാരിച്ചത്.