മെയ്യിൽ പുറത്തുവന്ന ബിഗ് ബോസ് സീസൺ 7ന്റെ ലോഗോ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ മലയാളത്തിൽ വീണ്ടുമൊരു ബിഗ് ബോസ് സീസൺ വരാൻ തയ്യാറെടുക്കുകയാണ്. ബിഗ് ബോസ് സീസൺ 7ന്റെ വരവറിയിച്ച് മെയ് 21ന് ലോഗോയും ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ സീസണിൽ ആരൊക്കെ മത്സരാർത്ഥികളായി എത്തും എന്ന അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു തുടങ്ങി. അതിലൊരാളാണ് ആറാട്ടണ്ണൻ എന്ന് വിളിക്കുന്ന സന്തോഷ് വർക്കി.
ബിഗ് ബോസിലേക്ക് വിളി വന്നോ എന്ന ചോദ്യത്തിന്, "എന്റെ പേര് ലിസ്റ്റിൽ വന്നിട്ടുണ്ട്. വിളിച്ചിട്ടില്ല. അലൻ ജോസ് പെരേര പോകാൻ സാധ്യതയുണ്ട്. ഉറപ്പ് പറയാൻ പറ്റില്ല. സാധ്യതയുണ്ട്. ബിഗ് ബോസിൽ നിന്നും എന്നെ എന്തായാലും ഇതുവരെ വിളിച്ചിട്ടില്ല. അവനെ വിളിച്ചോന്ന് അറിയില്ല", എന്നാണ് സന്തോഷ് വർക്കി പറഞ്ഞത്.
മെയ്യിൽ പുറത്തുവന്ന ബിഗ് ബോസ് സീസൺ 7ന്റെ ലോഗോ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇടതുവശത്ത് ബിഗ്ഗ് ബോസ്സ് അവതാരകനായ മോഹൻലാലിനെ ഉദ്ദേശിച്ചുള്ള 'L' ഉം മറുവശത്ത് സീസണിനെ സൂചിപ്പിക്കുന്ന '7' ഉം ചേർത്ത് മനോഹരവും നൂതനവുമായ രീതിയിലാണ് പുതിയ പതിപ്പിൽ ലോഗോ തയ്യാറാക്കിയിരിക്കുന്നത്.
നടുവിലുള്ള ഡിസൈനിങ്ങിന് ഒരേസമയം കണ്ണിനോടും ക്യാമറാ ലെൻസിനോടും സാമ്യമുണ്ട്. നിയോൺ ലൈറ്റിംഗ് നിറങ്ങൾ കൂടി ഉൾപ്പെടുത്തി രൂപകല്പന ചെയ്‌ത ഈ ലോഗോ പ്രോഗ്രാമിന്റെ ഊർജ്ജസ്വലതയും ചലനാത്മകതെയെയെല്ലാം കുറിക്കുന്നു. കണ്ണിനെ വലയം ചെയ്‍തിരിക്കുന്ന വരകൾ കണ്ണിന്റെ ഐറിസിനോട് ഏറെ സാമ്യമുള്ളതാണ്. ശ്രദ്ധിച്ചുനോക്കിയാൽ കണ്ണിന് ചുറ്റും 7 ചിഹ്നങ്ങൾ കൂടി കാണാം. അതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറക്കാർ പുറത്തുവിട്ടിട്ടില്ലെങ്കിലും സീസണിന്റെ തീമിനെ സംബന്ധിച്ചുള്ള ഏഴാണിതെന്നും , ഈ ഏഴിന്റെ അർത്ഥം വരുന്ന അപ്ഡേറ്റുകളിൽ നിന്നും വ്യക്തമാക്കുമെന്നും ബിഗ്ഗ് ബോസ്സ് ടീം അറിയിച്ചു.കഴിഞ്ഞ ആറ് സീസണുകളെ പോലെ തന്നെ ഈ സീസണിലും മോഹൻലാൽ തന്നെയാണ് അവതാരകൻ.



