97 ദിവസത്തെ ബി​ഗ് ബോസ് യാത്രയ്ക്ക് ഒടുവിലാണ് മത്സരാര്‍ത്ഥിയുടെ വിടവാങ്ങല്‍. 

ഗ്രാന്‍റ് ഫിനാലേയ്ക്ക് വെറും മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ ഒരാൾ കൂടി ബി​ഗ് ബോസ് സീസൺ 7ൽ നിന്നും പുറത്തേക്ക്. നൂറ- ആദില കോമ്പോയിലെ ആദിലയാണ് എവിക്ട് മിഡ് വീക്ക് എവിക്ഷനിലൂടെ പുറത്തായിരിക്കുന്നത്. 97 ദിവസത്തെ ബി​ഗ് ബോസ് യാത്രയ്ക്ക് ഒടുവിലാണ് ആദിലയുടെ ഹൗസിനോടുള്ള വിടവാങ്ങൽ.

Add Asianetnews as a Preferred SourcegooglePreferred

​ഗാർഡൻ ഏരിയയിൽ ബോംബിന്‍റെ മാതൃകയിലുള്ള ഏഴ് പ്രോപ്പര്‍ട്ടികള്‍ വച്ചിട്ടുണ്ടാകും. ഓരോന്നിന്‍റെയും അടുത്ത് അനുമോള്‍, ഷാനവാസ്, നെവിന്‍, അക്ബര്‍, ആദില, നൂറ എന്നിവര്‍ നില്‍ക്കും. പിന്നാലെ ഓരോരുത്തരോടും വയര്‍ കട്ട് ചെയ്യാന്‍ ബിഗ് ബോസ് നിര്‍ദ്ദേശിച്ചു. ഇതില്‍ നിന്നും പച്ച പുക വരുന്നവര്‍ സേഫും റെഡ് പുക വരുന്നവര്‍ എവിക്ട് ആകുമെന്നും ബിഗ് ബോസ് പറഞ്ഞു. ഷാനവാസും നെവിനും ആദ്യം സേഫ് ആയി. ശേഷം അനീഷും അനുമോളും സേഫ് ആയി. പിന്നാലെ നൂറ, അക്ബര്‍, ആദില എന്നിവരോട് ഒയര്‍ കട്ട് ചെയ്യാന്‍ പറയുകയും ആദില എവിക്ട് ആകുകയും ആയിരുന്നു. 

വളരെ കൂളായാണ് ഈ എവിക്ഷനെ ആദില കണ്ടത്. എല്ലാവരോടും യാത്ര പറഞ്ഞ ആദില പ്രധാന വാതിലിലൂടെ പുറത്തേക്ക് പോകുകയും ചെയ്തു. ഇനി ഫിനാലെ വേദിയില്‍ ആയിരിക്കും ആദിലയെ കാണാനാവുക. ഗ്രാന്‍റ് ഫിനാലേയ്ക്ക് വെറും മൂന്ന് ദിവസം ബാക്കി നില്‍ക്കെയാണ് ആദില എവിക്ട് ആയിരിക്കുന്നത്. 

അതേസമയം, ഇനി ആറ് പേരാണ് ഷോയില്‍ അവസാനിക്കുന്നത്. നൂറ, ഷാനവാസ്, അക്ബര്‍, അനുമോള്‍, അനീഷ് എന്നിവരാണ് അവര്‍. ഇതില്‍ നിന്നും ഒരാള്‍ കൂടെ പുറത്തേക്ക് പോകും. ശേഷമാകും ടോപ് 5 ആരൊക്കെ എന്ന് അറിയാനാവുക. 

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്