കിച്ചൺ ഡ്യൂട്ടിയുമായി ബന്ധപ്പെട്ടാണ് ബി​ഗ് ബോസ് വീട്ടിൽ സംസാരം നടക്കുന്നത്.

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ഹിറ്റ് കോമ്പോയാണ് അഖിൽ മാരാരും ശോഭ വിശ്വനാഥും. ഇരുവരും തമ്മിലുള്ള തർക്കങ്ങളും പരസ്പര ട്രോളുകളും തമാശകളുമെല്ലാം പ്രേക്ഷകർക്ക് കാണാൻ താല്പര്യമാണ്. എന്നാൽ പലപ്പോഴും മാരാരോട് അതിര് വിട്ട് ശോഭ തർക്കിക്കാറുണ്ട്. ഇത് പ്രേക്ഷകരിൽ ശോഭയ്ക്ക് നെ​ഗറ്റീവ് വീഴാനും ഇടയായിട്ടുണ്ട്. ഇന്നിതാ അഖിൽ മാരും ശോഭയും തമ്മിലുള്ള സംഭാഷണമാണ് ശ്രദ്ധനേടുന്നത്. 

കിച്ചൺ ഡ്യൂട്ടിയുമായി ബന്ധപ്പെട്ടാണ് ബി​ഗ് ബോസ് വീട്ടിൽ സംസാരം നടക്കുന്നത്. നാദിറയും മിഥുനും ജോലി ചെയ്യുന്നതിനിടയിൽ ശോഭ എത്തിക്കത്തുക ആയിരുന്നു. നാദിറയെ മിഥുൻ സഹായിക്കുകയാണെങ്കിൽ രാത്രിയിൽ തന്നെയും പാത്രം കഴികാൻ സഹായിക്കണമെന്നാണ് ശോഭ പറയുന്നത്. ഇത് ചെറിയ തർക്കത്തിന് വഴിവയ്ക്കുകയും ചെയ്തു. ഇത് പിന്നീട് ബാത് റൂം ക്ലീനിങ്ങിലേക്ക് വഴിമാറി. 

ശോഭ ബാത് റൂം കഴുകിയത് ആരും കണ്ടില്ലെന്ന് പറഞ്ഞാണ് തർക്കം. ഇതിനിടയിൽ സെറീന സീക്രട്ട് റൂമിൽ നിന്നും ഇറങ്ങി ഇക്കാര്യം പറയാതെ ആയതോടെ ശോഭ ഇവിടുത്തെ ഒരു പണിയും ചെയ്യുന്നില്ല എന്ന് മാരാർ പറഞ്ഞു. ഇത് ശോഭയെ ചൊടിപ്പിച്ചു. ഇയാള് കണ്ടോ ഞാൻ ജോലി ചെയ്യാത്തത് എന്ന് ചോദിച്ച ശോഭ നിന്റെ നാക്ക് പുഴുത്ത് പോകും എന്ന് അഖിലിനോട് പറയുക ആയിരുന്നു. ഇതിനെ അഖിൽ തമാശയോടെ ആണ് എടുത്തത്. തന്നെ ശോഭ പ്രാകി എന്ന് പറഞ്ഞ് രസകരമായി അതിനെ എടുക്കുകയും ചെയ്തു. ബി​ഗ് ബോസ് പ്ലീസ് ശോഭയുടെ ജോലിയിലേക്ക് ക്യാമറ തിരിക്കണമെന്നും അഖിൽ പറയുന്നുണ്ട്. 

ജുനൈസ്, റിനോഷിന്റെ ഒളിയമ്പോ ? കളിമാറ്റുമോ 'ആമിനത്താത്ത'

അതേസമയം, ടിക്കറ്റ് ടു ഫിനാലെ ആണ് ബിഗ് ബോസ് ഹൌസില്‍ നടക്കുന്നത്. ഇതില്‍ നല്‍കുന്ന ടാസ്കില്‍ വിജയിച്ച് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന വ്യക്തി നേരിട്ട് ഫൈനലില്‍ എത്തും. അതുകൊണ്ട് തന്നെ വാശിയേറിയ മത്സരമാണ് മത്സരാര്‍ത്ഥികള്‍ കാഴ്ചവയ്ക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News