ബിഗ് ബോസ് മലയാളം സീസൺ 7-ലേക്ക് രണ്ട് മുൻ മത്സരാർത്ഥികള്‍. ഹോട്ടൽ ടാസ്കിൽ അതിഥികളായി എത്തിയ ഇവർ കളിയിൽ പുതിയ വഴിത്തിരിവുകൾ സൃഷ്ടിക്കുമോ എന്ന് കണ്ടറിയണം.

ബിഗ് ബോസ് മലയാളം സീസണ്‍ 7 ആവേശകരമായ ഏഴാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഇപ്പോള്‍. ആഴ്ചകള്‍ മുന്നോട്ട് പോകുമ്പോള്‍ ഹൗസ് കൂടുതല്‍ സംഘര്‍ഷഭരിതമാവുന്നുമുണ്ട്. ഇപ്പോഴിതാ ഹൗസിലേക്ക് രണ്ട് പുതിയ എന്‍ട്രികള്‍ കൂടി സംഭവിച്ചിരിക്കുകയാണ്. ഇന്ന് ആരംഭിക്കുന്ന വീക്കിലി ടാസ്ക് ആയ ഹോട്ടല്‍ ടാസ്കില്‍ അതിഥികളായി പങ്കെടുക്കാനാണ് ഇവരെ ബി​ഗ് ബോസ് എത്തിച്ചിരിക്കുന്നത്. പഴയ സീസണുകളിലെ മാതൃകയില്‍ ബി​ഗ് ബോസ് മലയാളത്തിലെ രണ്ട് മുന്‍ മത്സരാര്‍ഥികളെയാണ് ബി​ഗ് ബോസ് ഈ ഡ്യൂട്ടിക്കായി നിയോ​ഗിച്ചിരിക്കുന്നത്.

ഷിയാസ് കരിം, ശോഭ വിശ്വനാഥ് എന്നിവരാണ് ബി​ഗ് ബോസ് ഹൗസിലേക്ക് എത്തിയിരിക്കുന്നത്. സാബുമോന്‍ വിജയി ആയ ആദ്യ സീസണിലെ മത്സരാര്‍ഥി ആയിരുന്നു ഷിയാസ് കരിം. ശോഭയാവട്ടെ അഖില്‍ മാരാര്‍ വിജയി ആയ അഞ്ചാം സീസണിലെ മത്സരാര്‍ഥിയും ആയിരുന്നു. ഹോട്ടല്‍ ടാസ്കില്‍ അതിഥികളായി എത്തുന്നവരെ സന്തോഷിപ്പിക്കുകയാണ് ഹോട്ടല്‍ നടത്തിപ്പുകാരായ നിലവിലെ മത്സരാര്‍ഥികളുടെ കര്‍ത്തവ്യം. ഹോട്ടലിന്‍റെ പ്രവര്‍ത്തനത്തിലും ജീവനക്കാരുടെ സേവനങ്ങളിലും തൃപ്തരായി അതിഥികള്‍ നല്‍കുന്ന കോയിനുകളിലും പാരിതോഷികങ്ങളിലുമാവും മത്സരാര്‍ഥികളുടെ കണ്ണ്. അതേസമയം ടാസ്കിന്‍റെ പുറത്ത് മത്സരാര്‍ഥികള്‍ക്ക് ചില ക്ലൂകള്‍ നല്‍കാനും ചില അതിഥികള്‍ ശ്രമിക്കാറുണ്ട്. രജിത്ത് കുമാറും റോബിന്‍ രാധാകൃഷ്ണനും അടക്കമുള്ളവര്‍ മുന്‍ സീസണുകളില്‍ ഇതേ ടാസ്കില്‍ അതിഥികളായി എത്തിയിരുന്നു.

ഏഴിന്‍റെ പണി എന്ന ടാ​ഗ് ലൈനുമായി എത്തിയ സീസണ്‍ 7 ലെ ഏഴാം വാരത്തിലെ നോമിനേഷനിലും ബി​ഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് ഒരു പണി നല്‍കിയിരുന്നു. മുന്‍ വാരങ്ങളില്‍ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു ഇത്തവണത്തെ നോമിനേഷന്‍. 16 പേരാണ് നിലവില്‍ ഹൗസില്‍ ഉള്ളത്. ഇതില്‍ അനീഷിന് വൈല്‍ഡ് കാര്‍ഡുകള്‍ മുന്‍പ് നിശ്ചയിച്ചിട്ടുള്ളത് പ്രകാരം ഈ ആഴ്ചയും നോമിനേറ്റ് ചെയ്യാന്‍ സാധിക്കില്ല, ബാക്കിയുള്ള 15 പേരില്‍ എട്ട് പേര്‍ക്ക് ഓപണ്‍ നോമിനേഷന്‍ നടത്താമെന്നും ബാക്കിയുള്ള ഏഴ് പേര്‍ക്ക് സാധാരണ പോലെ കണ്‍ഫെഷന്‍ റൂമിലൂടെ നോമിനേറ്റ് ചെയ്യാമെന്നും ബിഗ് ബോസ് പറഞ്ഞു. ഓപണ്‍ നോമിനേഷന്‍ ആരൊക്കെ ചെയ്യണമെന്ന് മത്സരാര്‍ഥികള്‍ തന്നെയാണ് സ്വയം തീരുമാനിച്ചത്. ഇത് പ്രകാരം ഓപണ്‍ നോമിനേഷന് സന്നദ്ധരായത് ജിഷിന്‍, ആദില, അക്ബര്‍, ഷാനവാസ്, നെവിന്‍, ബിന്നി, അനുമോള്‍, അഭിലാഷ് എന്നിവര്‍ ആയിരുന്നു. നേരിട്ട് തെര‍ഞ്ഞെടുക്കപ്പെട്ട നൂറയ്ക്കൊപ്പം ബിന്നി, ആര്യന്‍, ആദില, ഷാനവാസ്, നെവിന്‍, സാബുമാന്‍, റെന, ലക്ഷ്മി എന്നിവരാണ് ഇക്കുറി നോമിനേഷന്‍ ലിസ്റ്റില്‍