നിരവധിപ്പേരാണ് സൗഭാഗ്യയ്ക്ക് ആരോഗ്യം തിരിച്ച് കിട്ടട്ടെയെന്ന് ആശംസിക്കുന്നത്.

താര കല്യാണും മകള്‍ സൗഭാഗ്യ വെങ്കിടേഷും സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്. ഇരുവരും തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം യൂട്യൂബ് ചാനലുകളിലൂടെ ആരാധകരിലേക്ക് എത്തിക്കാറുണ്ട്. അത്തരത്തിൽ തനിക്ക് വന്നൊരു ആ​രോ​ഗ്യപ്രശ്നത്തെ കുറിച്ച് പറയുകയാണ് സൗഭാ​ഗ്യ ഇപ്പോൾ. 

അതികഠിനമായ ബാക്ക് പെയിനും, യൂട്രസ്സില്‍ ചില പ്രശ്‌നങ്ങളും കാരണമാണ് ഡോക്ടറെ സമീപിച്ചത്. അതിന് ശേഷം എം ആര്‍ ഐ എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് സൗഭാ​ഗ്യ പറയുന്നു. പക്ഷെ എം ആര്‍ ഐ സ്‌കാനിങ് എന്താണ്, എങ്ങനെയാണ് എടുക്കുന്നത് എന്നറിഞ്ഞപ്പോള്‍ മുതല്‍ സൗഭാഗ്യയ്ക്ക് ടെന്‍ഷനായി. കാരണം സൗഭാഗ്യ ഒരു ക്ലോസ്‌ട്രോഫോബിയ പേഴ്‌സണാണ്. സ്‌കാനിങ് സെന്ററിലെ ആളുകളും, ഭര്‍ത്താവ് അര്‍ജുനും തനിക്ക് എല്ലാവിധ മാനസിക പിന്തണയും നല്‍കിയെന്ന് താരം പറയുന്നുണ്ട്.

പക്ഷെ നാല് മണിക്കൂര്‍ അതിനുള്ളിലുള്ള അവസ്ഥ അതികഠിനമായിരുന്നു. അച്ഛന്റെ അവസാന കാലവും, അമ്മൂമ്മയെ സ്കാനിംഗ് മെഷീനിനുള്ളില്‍ കയറ്റിയതുമൊക്കെയാണ് ഓര്‍മ വന്നത്. അതിനിള്ളില്‍ കയറിയത് മുതല്‍ താന്‍ ഏങ്ങിയേങ്ങി കരയുകയായിരുന്നു എന്നും സൗഭാഗ്യ പറയുന്നുണ്ട്. അസുഖം എന്താണ്, എന്താണ് സംഭവിച്ചത് എന്നൊക്കെയുള്ള കാര്യം എം ആര്‍ ഐ സ്‌കാനിങിന്റെ റിസള്‍ട്ട് വന്നതിന് ശേഷമാണ് താരം പറയുന്നത്. 

നടുവിന് വേദനയായാണ് എത്തിയത്. അത് എന്തുകൊണ്ടെന്ന് നോക്കിയപ്പോൾ ഇടത് ഓവറിയിൽ മുഴ കണ്ടെത്തി. ഗർഭിണിയായിരുന്ന സമയത്ത് വലത് ഓവറിയിൽ മുഴ കണ്ടെത്തിയിരുന്നു. അത് പ്രസവത്തോടെ നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോൾ 8 സെന്റീ മീറ്റർ വലിപ്പമുള്ളതാണ് മുഴ. മുഴയുടെ വലിപ്പം കുറക്കാനുള്ള മരുന്നുകളാണ് ആദ്യപടിയായി നൽകുന്നത് എന്നാണ് ഡോക്ടർ പറയുന്നത്. 

'അയ്യോ.. അച്ഛൻ വന്നാൽ ഞാൻ തീർന്ന്, ഈ വീട് ഞാൻ പൊളിക്കും'; ഇന്നോവ കണ്ട് ഞെട്ടി 'സീക്രട്ട് ഏജന്റ്'

3-6 മാസങ്ങളിൽ ഇതിന്റെ ഫോളോഅപ്പ് സ്കാനുകൾ നടത്തും ആ റിസൾട്ട് അനുസരിച്ചായിരിക്കും തുടർന്നുള്ള മരുന്ന് നിശ്ചയിക്കുന്നതെന്നും വീഡിയോയിൽ സൂചിപ്പിക്കുന്നു. ദൈനംദിന കാര്യങ്ങൾ ഇതുവരെ ചെയ്തിരുന്നതു പോലെ തന്നെ തുടരാനും ഡോക്ടർ പറയുന്നുണ്ട്. ഈ അസുഖത്തിൽ ഒന്നിനും നിയന്ത്രണം കൊണ്ടുവരേണ്ടതില്ലെന്നും ഡോക്ടർ കൂട്ടിച്ചേർക്കുന്നു. ഈ വീഡിയോ വളരെപ്പേർക്ക് ഉപകാരപ്രദമായെന്നാണ് കമന്റുകൾ സൂചിപ്പിക്കുന്നത്. ഇതേ അവസ്ഥയിലൂടെ കടന്നു പോയ നിരവധിപ്പേരാണ് സൗഭാഗ്യയ്ക്ക് ആരോഗ്യം തിരിച്ച് കിട്ടട്ടെയെന്ന് ആശംസിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..