ആർക്കിടെക്റ്റും മാർക്കറ്റിംഗ് വിദഗ്ധയുമാണ് വേദ് ലക്ഷ്മി. നിലവിൽ ഒരു മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ടുമുണ്ട്
ഏറെ നാളത്തെ കാത്തിരിപ്പുകൾക്കെല്ലാം ഒടുവിൽ ഓഗസ്റ്റ് 3ന് ആയിരുന്നു ബിഗ് ബോസ് മലയാളം സീസൺ 7ന് തുടക്കമായത്. ഷോ തുടങ്ങി മൂന്നാഴ്ച പിന്നിടാൻ ഒരുങ്ങുമ്പോഴേക്കും ഇതുവരെ നാല് പേരാണ് എവിക്ട് ആയിപോയത്. ഒപ്പം സംഭവ ബഹുലമായ ഒട്ടനവധി സംഭവ വികാസങ്ങളും ഷോയിൽ അരങ്ങേറി. ഇത്തരത്തിൽ മുന്നോട്ട് പോകുന്ന ബിഗ് ബോസ് വീട്ടിലേക്ക് ഇതാ വൈൽഡ് കാർഡുകാരും എത്തി കഴിഞ്ഞു. അതിലൊരാളാണ് വേദ് ലക്ഷ്മി എന്ന ലക്ഷ്മി ഹരികൃഷ്ണൻ.
ആർക്കിടെക്റ്റും മാർക്കറ്റിംഗ് വിദഗ്ധയുമാണ് വേദ് ലക്ഷ്മി. നിലവിൽ ഒരു മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ടുമുണ്ട്. മുൻ ബിഗ് ബോസ് മലയാളം വിന്നറായ അഖിൽ മാരാർ നായകനായി എത്തുന്ന മിഡ്‌നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിലാണ് ലക്ഷ്മി അഭിനയിച്ചിരിക്കുന്നത്. ഗീതു എന്നാണ് ലക്ഷ്മി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ആർക്കിടെക്ചറില് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് വേദ് ലക്ഷ്മി. ഒപ്പം ബ്രാൻഡിംഗിലും മാർക്കറ്റിംഗിലും അവർ വ്യത്യസ്തതകൾ തേടി. അതുകൊണ്ടു തന്നെ ഈ മേഖലയിൽ ഏറെ ശ്രദ്ധനേടാനും ലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്. അഭിനയത്തിലും ഒരു കൈ നോക്കുന്ന ലക്ഷ്മി ബിഗ് ബോസിൽ എന്തൊക്കെയാകും കാഴ്ച വയ്ക്കുകയെന്നത് കാത്തിരുന്ന് തന്നെ അറിയേണ്ടിയിരിക്കുന്നു. മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണെങ്കിൽ മുള്ളൻകൊല്ലി സിനിമയ്ക്കും നവാഗത അരങ്ങേറ്റത്തിന് ലക്ഷ്മിക്കും ഒരു മുതൽകൂട്ടാകും.
ബാബു ജോൺ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് മിഡ്‌നൈറ്റ് ഇൻ മുള്ളൻകൊല്ലി. സെപ്റ്റംബർ 5ന് സിനിമ തിയറ്ററുകളിലെത്തും. അഭിഷേക് ശ്രീകുമാർ, കോട്ടയം നസീർ,ജാഫർ ഇടുക്കി,ജോയ് മാത്യു,നവാസ് വള്ളിക്കുന്ന്,അതുൽ സുരേഷ്,കോട്ടയം രമേശ്,ആലപ്പി ദിനേശ്,സെറീന ജോൺസൺ കൃഷ്ണപ്രിയ,ശ്രീഷ്മ ഷൈൻ,ഐഷ ബിൻ, ശിവദാസ് മട്ടന്നൂർ,ശ്രീജിത്ത് കൈവേലി, പ്രസീജ് കൃഷ്ണ,ഉദയ കുമാർ,സുധി കൃഷ്,ആസാദ് കണ്ണാടിക്കൽ, ശശി ഐറ്റി,അർസിൻ സെബിൻ ആസാദ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

