ബിഗ് ബോസ് മലയാളം സീസൺ 7 ലെ ഫേക്ക് ആയ രണ്ട് വ്യക്തികൾ ആരൊക്കെയാണെന്ന് വെളിപ്പെടുത്തി ലക്ഷ്മി. കഴിഞ്ഞ ആഴ്ചയിലെ എവിക്ഷൻ പ്രക്രിയയിലായിരുന്നു ലക്ഷ്മിയുടെ പുറത്തുപോവൽ.
ബിഗ് ബോസ് വീട്ടിൽ നിന്നും ഇപ്പോൾ പുറത്തായിരിക്കുന്നത് ലക്ഷ്മിയാണ്. ഹോമോഫോബിക് നിലപാടുകൾ കൊണ്ട് ബിഗ് ബോസ്സിനകത്തും പുറത്തും ഏറെ ചർച്ച ചെയ്യപ്പെട്ട മത്സരാർത്ഥി കൂടിയായിരുന്നു വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ലക്ഷ്മി. ഇപ്പോഴിതാ പുറത്തായതിന് ശേഷം ബിഗ് ബോസ് വീട്ടിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ലക്ഷ്മി. ബിഗ് ബോസ്സിലെ ഏറ്റവും ഫേക്ക് ആയിട്ടുള്ള മത്സരാർത്ഥികൾ അനുമോളും ഷാനവാസും ആണെന്നാണ് ലക്ഷ്മി പറയുന്നത്.
'രണ്ട് പേരും ഫേക്ക്'
"പുരുഷന്മാരിൽ ഷാനവാസും, സ്ത്രീകളിൽ അനുമോളുമാണ് ബിഗ് ബോസ് വീട്ടിൽ ഏറ്റവും ഫേക്ക്. തുടക്കസമയത്ത് അനുവിനോട് സംസാരിക്കുമ്പോൾ, അവളെ കുറിച്ച് എന്താണ് പറയാനുള്ളത്, അനുവിന്റെ നാട്ടിലെ കാര്യങ്ങൾ, അവൾ ഇങ്ങനെയാണ് വളർന്നു വന്നത്, അനു ചെയ്യുന്ന നന്മ... അങ്ങനെയൊക്കെവെച്ച് യൂസ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. തുടക്കത്തിൽ എനിക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു, എവിടെയാണോ ക്യാമറ അവിടെ പോയി നിന്ന് സംസാരിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഷാനവാസ് ഇടുന്ന മൈക്രോ എക്സ്പ്രഷൻസ് വെച്ചിട്ടാണ് അങ്ങനെ പറയുന്നത്. രണ്ട് പേരും ആക്ടേഴ്‌സ് ആയതുകൊണ്ടാവും ഫേക്ക്നസ് രണ്ടുപേർക്കും കുറച്ച് കൂടുതാലായിട്ടുണ്ട്.
നേരത്തെ യഥാർത്ഥ ജീവിതത്തിൽ വളരെ ടഫ് ആയിട്ടുള്ളൊരു വ്യക്തിയാണ് താനെന്നും, വീട്ടിൽ അത്യാവശ്യം കാർന്നോര് കളിച്ച് നടക്കുന്ന ക്യാരക്ടർ ആണ് തന്റേതെന്നും ലക്ഷ്മി പറഞ്ഞിരുന്നു. "ഐ ഡോണ്ട് കെയർ ആറ്റിട്യൂട് എനിക്കുണ്ട്. ആളുകൾ എന്നെ കുറിച്ച് പറയുന്നത് എന്താണെന്ന് ഞാൻ കെയർ ചെയ്യാറില്ല. എന്റെ നിലപാടുകൾ ഇപ്പോഴും ഞാൻ ബിഗ് ബോസ്സിൽ പറഞ്ഞിട്ടുണ്ട്. ഞാൻ മിണ്ടാതെ ഇരുന്നിട്ടില്ല. അനീഷുമായി നല്ല ഫ്രണ്ട്ഷിപ്പ് ഒന്നുമില്ല. അയാളെ കുറിച്ച് അറിയണം എന്നുണ്ടായിരുന്നു. വീട്ടിൽ അത്യാവശ്യം കാർന്നോര് കളിച്ച് നടക്കുന്ന ക്യാരക്ടർ ആണ് എന്റെ. ബിഗ് ബോസ്സിൽ ഞാൻ അതൊന്നും ചെയ്തിട്ടില്ല. വീട്ടിൽ ഞാൻ ഇതിന്റെ അപ്പുറം ചെയ്യുന്ന ആളാണ്." ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു ലക്ഷ്മിയുടെ വെളിപ്പെടുത്തൽ.



