വലിയ വിമര്‍ശനമാണ് ലക്ഷ്‍‌മിക്ക് നേരിടേണ്ടിവരുന്നത്.

ബിഗ് ബോസ് മലയാളം ഷോ സീസൺ 7 ൽ വൈൽഡ് കാർഡ് എൻട്രിയായെത്തിയ താരമാണ് മോഡലും ഇൻഫ്ളുവൻസറുമായ വേദലക്ഷ്‍മി. അടുത്തിടെ നടന്ന എവിക്ഷനിലാണ് വേദലക്ഷ്മി പുറത്തായത്. പുറത്തിറങ്ങിയ ശേഷം കുടുംബാംഗങ്ങളും ആരാധകരും വലിയ സ്വീകരണമാണ് വേദലക്ഷ്മിക്കായി പുറത്ത് ഒരുക്കിയത്. ഇക്കൂട്ടത്തിൽ ‍'നിലപാടിന്റെ രാജകുമാരിക്ക് ആശംസകൾ' എന്നെഴുതിയ ബാനർ വൈറലാകുകയും സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള ചർച്ചകൾക്ക് വഴിവെയ്ക്കുകയും ചെയ്തിരിക്കുകയാണ്. ലക്ഷ്മിയെ വിമർശിച്ചു കൊണ്ടുള്ള പോസ്റ്റുകളും ട്രോളുകളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.

ബിഗ്ബോസിനകത്തു തന്നെ നിലപാടു മാറ്റിയ വ്യക്തിയാണ് ലക്ഷ്മിയെന്നും പുറത്തിറങ്ങി സ്വയം നിലപാടു റാണി ആയി അവരോധിച്ചെന്നും വിമർശകരിൽ ചിലർ പറയുന്നു. നിലപാടിന്റെ രാജകുമാരിക്ക് "കപ്പ്" ഇല്ല എന്ന് ഫ്ലെക്സ് വച്ചിരുന്നെങ്കിൽ പെർഫെക്ട് ആയേനെ എന്നും ലക്ഷ്മിക്കെതിരെ ട്രോളുകളുണ്ട്. എന്നാൽ ഫ്ളക്സ് സുഹൃത്തുക്കൾ വെച്ചതല്ലേ എന്നും ബിഗ്‌ബോസിൽ ഇരുന്ന് ഫ്ലെക്സ് അടിച്ചത് അല്ലല്ലോ എന്നു പറഞ്ഞ് ലക്ഷ്മിയെ പിന്തുണക്കുന്നവരെയും സമൂഹ മാധ്യമങ്ങളിൽ‌ കാണാം.

എന്നാല്‍ ലെസ്ബിയൻ ദമ്പതികളായ നൂറ, ആദില എന്നീ മത്സരാർത്ഥികളെ കുറിച്ച് പറഞ്ഞ പരാമർശത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുകയാണ് ലക്ഷ്മി. മകൻ ജനിച്ചതിനു ശേഷമാണ് ഇതേക്കുറിച്ച് കൂടുതൽ പഠിച്ചതെന്നും ആദിലയേയും നൂറയേയും വീട്ടിൽ കയറ്റില്ലെന്ന് പറഞ്ഞപ്പോൾ പേടി തോന്നിയില്ലെന്നും ലക്ഷ്മി വ്യക്തമാക്കിയിരുന്നു.

ആർക്കിടെക്റ്റും മാർക്കറ്റിംഗ് വിദഗ്ധയുമാണ് വേദ് ലക്ഷ്മി. മുൻ ബിഗ് ബോസ് മലയാളം വിന്നറായ അഖിൽ മാരാർ നായകനായി എത്തുന്ന മിഡ്‌നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തും ലക്ഷ്മി അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ഗീതു എന്നാണ് ലക്ഷ്മി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക