ബിഗ് ബോസ് തമിഴിന്‍റെ എട്ടാം സീസണില്‍ അവതാരകനായി എത്തുന്ന വിജയ് സേതുപതിയുടെ പുതിയ പ്രമോ പുറത്തിറങ്ങി. 

ചെന്നൈ: ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് തമിഴിന്‍റെ എട്ടാം സീസൺ അവതാരകനായി നടൻ വിജയ് സേതുപതി. ഇപ്പോള്‍ വിജയ് സേതുപതിയുടെ പുതിയ പ്രമോ പുറത്തിറങ്ങിയിരിക്കുകയാണ്. ബിഗ് ബോസ് ഷോ അവതാരകനാകുവാന്‍ നാട്ടുകാരില്‍ നിന്നും അടവുകള്‍ പഠിക്കുന്ന വിജയ് സേതുപതിയാണ് പ്രമോയില്‍ ഉള്ളത്. 

ഷോ അവതരണത്തിനായി കാറില്‍ പോകുമ്പോള്‍ നാട്ടില്‍ ഇറങ്ങി നടന്നാല്‍ കുറേ ഉപദേശം ലഭിക്കും എന്ന് ഡ്രൈവര്‍ പറയുന്നതും. അത് അനുസരിച്ച് പച്ചക്കറി മാര്‍ക്കറ്റ്, ബസ്, സലൂണ്‍ തുടങ്ങിയ ഇടങ്ങളില്‍ എല്ലാം പോയി വിജയ് സേതുപതി ഉപദേശം സ്വീകരിക്കുന്നതാണ് പ്രമോ വീഡിയോയില്‍ ഉള്ളത്. 'ഇത്തവണ ആളും പുതിയത്, കളിയും പുതിയത്' എന്നാണ് ഇത്തവണത്തെ ഷോയുടെ ടാഗ് ലൈന്‍. 

വിജയ് സേതുപതിയുടെ ബിഗ്ബോസിലെ വരവിലേക്ക് ആവേശത്തിലായ ആരാധകര്‍ താരത്തിന് ആശംസയകള്‍ നേരുന്നുണ്ട്. "ഒടുവിൽ നല്ല ഡ്രസ്സിംഗ് സെൻസുള്ള ഒരാൾ" അവതാരകനായി എത്തിയെന്നാണ് ഒരു കമന്‍റ്. 

സിനിമ തിരക്കുകള്‍ കാരണമാണ് ബിഗ് ബോസ് അവതാരക സ്ഥാനത്ത് നിന്നും കമല്‍ഹാസന്‍ മാറിയത്. നേരത്തെയും റിയാലിറ്റി ഷോ ഹോസ്റ്റ് ചെയ്ത് പരിചയമുള്ള വ്യക്തിയാണ് വിജയ് സേതുപതി. മാസ്റ്റര്‍ ഷെഫ് തമിഴിന്‍റെ അവതാരകനായിരുന്നു അദ്ദേഹം. ഈ ഷോ സോണി ലീവില്‍ ലഭ്യമാണ്. ഇതിന്‍റെ അനുഭവത്തില്‍ കൂടിയാണ് മക്കള്‍ സെല്‍വന്‍ ബിഗ് ബോസ് തമിഴിലേക്ക് എത്തുന്നത്. 

Scroll to load tweet…

ബിഗ് ബോസ് തമിഴ് സീസൺ 8 വിജയ് ടിവിയാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഷോ സ്ട്രീം ചെയ്യും. അതിൻ്റെ ഗ്രാൻഡ് പ്രീമിയറിന്‍റെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബോക്സോഫീസില്‍ വന്‍ വിജയം നേടിയ മഹാരാജയാണ് വിജയ് സേതുപതി അഭിനയിച്ച അവസാന ചിത്രം. ചിത്രം ഇപ്പോള്‍ നെറ്റ്ഫ്ലിക്സില്‍ ലഭ്യമാണ്. 2024 ല്‍ നെറ്റ്ഫ്ലിക്സില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ കണ്ട ഇന്ത്യന്‍ ചലച്ചിത്രം എന്ന റെക്കോഡ‍ും മഹാരാജ നേടിയിട്ടുണ്ട്. 

'ലാലേട്ടന്റെ പിള്ളേർ' കാണാൻ കാത്തിരുന്നത്; പുതിയ പടത്തിൽ ആ ലുക്കിൽ മോഹൻലാൽ ! ചർച്ചകൾ ഇങ്ങനെ

'കിട്ടിയോ ഇല്ല, ചോദിച്ച് വാങ്ങി': അനാവശ്യ ചോദ്യം, അവതാരകനെ എയറിലാക്കി മനീഷ; സോഷ്യല്‍‌ മീഡിയയിൽ കൈയടി