ശ്രദ്ധേയ മത്സരാര്‍ഥിയാണ് അപ്പാനി ശരത്

അങ്കമാലി ഡയറീസിലൂടെ വെള്ളിത്തിരിയില്‍ അരങ്ങേറിയ താരമാണ് അപ്പാനി ശരത്. ഇന്ന് മലയാളത്തിലും തമിഴിലും സുപരിചിതനായ താരം ഇത്തവണത്തെ ബിഗ്ബോസ് മലയാളത്തിലും മാറ്റുരയ്ക്കുന്നുണ്ട്. ബിഗ് ബോസിൽ പോവുന്നതിന് തൊട്ട് മുൻപ് അപ്പാനി ശരത് നൽകിയ അഭിമുഖവും ഇപ്പോൾ ശ്രദ്ധിക്കപ്പെടുകയാണ്.

''ബിഗ് ബോസ് വലിയൊരു ഷോയാണ്. പല കുടുംബത്തിൽ നിന്നും പല സിറ്റുവേഷനിൽ നിന്നും വരുന്ന ഒരുകൂട്ടം ആളുകളാണ് അവിടെയെത്തുന്നത്. എല്ലാവരും അവിടെ വന്ന് ഓരോ ദിവസവും സർവൈവ് ചെയ്യുകയാണ്. ആരും മോശക്കാരല്ല. കപ്പ് എടുത്തു എന്ന് കരുതി അവർ വിന്നറാവണം എന്നില്ല. അതിലൊരു അഞ്ച് ദിവസം എങ്കിൽ അഞ്ച് ദിവസം പത്ത് ദിവസം എങ്കിൽ പത്ത് ദിവസം നമ്മൾ നിൽക്കുന്ന രീതിയാണ് കാര്യം. ഇതുവരെ ബിഗ് ബോസിൽ വച്ച് ഏറ്റവും ശക്തനായ മത്സരാർത്ഥിയായ തോന്നിയിട്ടുള്ളത് അഖിൽ മാരാർ ആണ്. അദ്ദേഹത്തിന് ആ ഷോ എന്താണെന്ന് വ്യക്തമായി അറിയാമായിരുന്നു. സാബുച്ചേട്ടനാണ് മറ്റൊരാൾ. അങ്ങനെ കുറച്ചു പേരുണ്ട്. പേരെടുത്ത് പറയുന്നില്ല. എല്ലാവരും നല്ല പോലെ തന്നെ ഗെയിം കളിക്കുന്ന ആളുകളാണ്.

ബിഗ് ബോസിൽ പോയാൽ എനിക്കൊരു പ്ലാനുമില്ല. ഇതുവരെയും ഞാൻ പ്ലാൻ ചെയ്തതു പോലെയല്ല കാര്യങ്ങൾ നടന്നിട്ടുള്ളത്. ജീവിതത്തിൽ ഒരുപാട് കഷ്‌ടപ്പാടും ദുരിതവും ഒക്കെ അനുഭവിച്ച ആളാണ് ഞാൻ. ഇപ്പോഴും കുടുംബത്തിനു തന്നെയാണ് ഞാൻ പ്രാധാന്യം നൽകുന്നത്. അവരെ സുരക്ഷിതരാക്കാനാണ് എല്ലാം ചെയ്യുന്നത്. ഞാൻ ഇവിടം വരെ എത്തിയത് ഒറ്റയ്ക്കല്ലേ? അതുകൊണ്ട് എനിക്ക് അങ്ങനെ വലിയ പ്രശ്‌നങ്ങൾ ഒന്നും വരില്ല. ചിലപ്പോ അവരൊക്കെ എന്റെ ഒപ്പമായിരിക്കും നിൽക്കുക. ഞാൻ ഒരിക്കലും അവിടെ ഒറ്റപ്പെടില്ല. എല്ലാവരെയും ചേർത്തു നിർത്താനായിരിക്കും നോക്കുക'', മൂവി വേൾഡ് മീഡിയക്കു നൽകിയ അഭിമുഖത്തിൽ അപ്പാനി ശരത് പറഞ്ഞിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News