ബിഗ് ബോസ് വീട് അടുത്ത ദിവസങ്ങളിലെല്ലാം കലുഷിതമാണ്. ലക്ഷ്വറി ടാസ്കിനായുള്ള വീക്കിലി ടാസ്കിൽ സജിനയും സായ് വിഷ്ണുവും തമ്മിലുണ്ടായ തർക്കവും കയ്യാങ്കളിയും ബിഗ് ബോസിന്റെ ഇടപെടലിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചിരുന്നു. ടാസ്ക് തന്നെ ഉപേക്ഷിച്ച ബിഗ് ബോസ് ലക്ഷ്വറി റേഷനും കട്ട് ചെയ്തു. എന്നാൽ ഇതുസംബന്ധിച്ചുള്ള ചർച്ചകൾ അവസാനിക്കുന്നില്ല.

സജിനയെയും സായിയെയും ബിഗ് ബോസ് കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ചിരുന്നു. കാര്യങ്ങൾ പരസ്പരം പറഞ്ഞ് തീർത്ത് കൈ കൊടുത്ത് പിരിയാൻ പറഞ്ഞു. ഇതിന് പിന്നാലെയും തർക്കം തുടർന്ന ഇരുവരും ഒടുവിൽ പേരിന് മാത്രം കൈകൊടുത്ത് പിരിഞ്ഞു. അവിടംകൊണ്ട് തീരുമെന്ന് കരുതിയ പ്രശ്നങ്ങൾ പക്ഷെ ഫിറോസിന്റെ ഇടപെടലോടെ കൂടുതൽ കലുഷിതമാവുകയാണ്.

ഇക്കാര്യത്തിൽ വ്യക്തത വേണമെന്ന് ആവശ്യപ്പെടാൻ അനൂപും മണിക്കുട്ടനും ഫിറോസിനോട് പറയുന്നു. ബിഗ് ബോസ് പറഞ്ഞ് അവസാനിപ്പിച്ച സംഭവത്തിൽ താൻ അസ്വസ്ഥനാണെന്നും ഭർത്താവെന്ന് നിലയിൽ രക്തം തിളയ്ക്കുന്നുണ്ടെന്നും ബിഗ് ബോസിനോട് ഫിറോസ് പറയുന്നുണ്ട്. സമാന സംഭവത്തിൽ പല ചർച്ചകളും പലരായി വീട്ടിനുള്ളിൽ തുടരുന്നുണ്ട്.

അനൂപും ഫിറോസും മണിക്കുട്ടനും ചേർന്ന് സംസാരക്കുന്നതിനിടയിൽ കൈകാര്യം ചെയ്യാൻ തനിക്കും അറിയാമെന്ന തരത്തിലാണ് ഫിറോസ് സംസാരിക്കുന്നത്. എന്നാൽ ഒരു ഷോയാകുമ്പോൾ അത് പാടില്ലെന്ന് അനൂപ് പറയുന്നു. പുറത്ത് ഇത്തരം വിഷയമുണ്ടായാൽ മാറ്റിനിർത്തി രണ്ടെണ്ണം പൊട്ടിക്കാം, പക്ഷെ ഷോയകുമ്പോൾ അതിന്റെ നിയമങ്ങൾ പാലിക്കണം. ബിഗ് ബോസിനോട് ചോദിക്കാമെന്നും അനൂപ് ഉപദേശികക്കുന്നുണ്ട്.

ഒരുപക്ഷെ ഇത് ഞാൻ കണ്ടിരുന്നെങ്കിൽ സീൻ ഇതാവില്ലായിരുന്നു. മത്സരത്തിനിടയിലുള്ള സംഭവൊക്കെ ഞാൻ ക്ഷമിക്കും, പേഴ്സണലായിട്ടാണെങ്കിൽ അത് വെറുതെ വിടാൻ കഴിയില്ലെന്നും ഫിറോസ് പറയുന്നു. ഇങ്ങനെയൊക്കെ കാണിച്ചിട്ട് പുറത്തോട്ടിറങ്ങുമ്പോൾ മുട്ടയെടുത്ത് എറിയും നാട്ടുകാർ, കാര്യമുള്ള വല്ല കാര്യത്തിനുമാണോയെന്നും ഒരു ഗെയിമിന്റെ ഭാഗമായി നിന്ന് അടിയുണ്ടാക്കുകയെന്നൊക്കെ പറഞ്ഞാൽ മോഷമാണെന്നും മണിക്കുട്ടൻ പറയുന്നു.