Asianet News MalayalamAsianet News Malayalam

അവൻ വീണ്ടും വരുന്നു, 'ദില്ലി'; കൈതി റിലീസായിട്ട് നാലുവർഷം, 'കൈതി 2' വൻ അപ്ഡേറ്റ് എത്തി

ലോകേഷ് കനകരാജ് എന്ന സംവിധായകനെ അടയാളപ്പെടുത്തുന്നതിൽ മുൻപന്തിയിൽ നിന്ന ചിത്രം. 

4 years of Kaithi and producers announce kaithi 2 Lokesh Kanagaraj lcu nrn
Author
First Published Oct 25, 2023, 10:07 PM IST

2019 ഒക്ടോബർ 25, അന്നേദിവസം തമിഴ് സിനിമയിൽ ഒരു ചിത്രം റിലീസ് ആയി. പേര് കൈതി. ലോകേഷ് കനകരാജ് എന്ന സംവിധായകനെ അടയാളപ്പെടുത്തുന്നതിൽ മുൻപന്തിയിൽ നിന്ന ചിത്രമായിരുന്നു ഇത്. നടൻ കാര്‍ത്തി 'ദില്ലി' എന്ന വേഷത്തിൽ എത്തി കസറിയ ചിത്രം ആക്ഷൻ ത്രില്ലർ ഴോണറിൽ ആയിരുന്നു എത്തിയത്. തമിഴ് സിനിമ ആണെങ്കിലും മലയാളികൾ ഉൾപ്പടെയുള്ളവർ കൈതി ഏറ്റെടുത്തു. 

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലെ(എൽസിയു) ഈ ആദ്യ ചിത്രം റിലീസ് ആയി ഇന്നേക്ക് നാല് വർഷം തികയുകയാണ്. ഈ അവസരത്തിൽ കൈതി 2വിനെ കുറിച്ചുള്ള ചർച്ചകളും സജീവമാകുക ആണ്. കൈതിക്ക് രണ്ടാം ഭാ​ഗം ഉണ്ടാകുമെന്ന് 2022ൽ ലോകേഷ് കനകരാജ് ഔദ്യോ​ഗികമായി അറിയിച്ചിരുന്നു. എന്നാൽ പിന്നീട് കൂടുതൽ അപ്ഡേറ്റുകൾ ഒന്നും തന്നെ വന്നിരുന്നില്ല. ഇപ്പോഴിതാ കൈതിയുടെ നാലാം വാർഷികത്തിൽ രണ്ടാം ഭാ​ഗം ഉടൻ ഉണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് നിർമാതാക്കളായ ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ്. 

കൈതിയുടെ മേക്കിം​ഗ് വീഡിയോയ്ക്ക് ഒപ്പമാണ് രണ്ടാം ഭാ​ഗത്തിന്റെ വരവ് അറിയിച്ചിരിക്കുന്നത്. ലൈഫ് ടൈം സെറ്റിൽമെന്റിനായി കാത്തിരിക്കുക എന്നാണ് നിർമാതാക്കൾ വീഡിയോയ്ക്ക് ഒപ്പം കുറിച്ചിരിക്കുന്നത്. ഒപ്പം ദില്ലി തിരിച്ചുവരുന്നു എന്ന് വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

അതേസമയം, ലോകേഷ് യൂണിവേഴ്സിൽ ഇനി വരാനിരിക്കുന്നത് കൈതി 2, റോളക്സ്- എ സ്റ്റാർഡ് എലോൺ, വിക്രം 2 എന്നിവയാണേന്ന് സംവിധായകൻ അടുത്തിടെ പറഞ്ഞിരുന്നു. ഇതിൽ വിക്രം 2 എൽസിയുവിലെ അവസാന ചിത്രമാക്കാൻ പ്ലാനുണ്ടെന്നും ലോകേഷ് വ്യക്തമാക്കി. എന്തായാലും കൈതി 2 അപ്ഡേഷൻ വന്നതോടെ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. ലിയോ ആണ് ലോകേഷിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. 

സാരി അഴകില്‍ നീരാടി മാളവിക മോഹനന്‍; ട്രെന്റിങ്ങിൽ തരം​ഗമായി ചിത്രങ്ങൾ

Follow Us:
Download App:
  • android
  • ios