ഗ്ലാമറസ് ലുക്കിലുള്ള മാളവിക മോഹനനെ ആണ് ചിത്രങ്ങളിൽ‌ കാണാൻ സാധിക്കുക.

തെന്നിന്ത്യൻ സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് മാളവിക മോഹനൻ. പട്ടം പോലെ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ മാളവിക, പിന്നീട് കെട്ടിപ്പടുത്തത് തെന്നിന്ത്യൻ സിനിമയിലെ തന്നെ ശ്രദ്ധേയ താരത്തെ ആണ്. നടൻ വിജയിയ്ക്കൊപ്പവും സ്ക്രീൻ പങ്കിട്ട മാളവിക സോഷ്യൽ മീഡിയയിൽ സജീവമാണ്. താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ഞൊടിയിട കൊണ്ടാണ് വൈറൽ ആകുന്നത്. അത്രത്തോളം ഫാൻ ബേസ് ആണ് മാളവികയ്ക്ക് ഉള്ളതെന്ന് വ്യക്തം. അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ട്രെന്റിങ്ങിൽ തരം​ഗമായിരിക്കുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

​ഗ്ലാമറസ് ലുക്കിലുള്ള മാളവിക മോഹനനെ ആണ് ചിത്രങ്ങളിൽ‌ കാണാൻ സാധിക്കുക. വൈറ്റ് സാരിയാണ് വേഷം. അരപ്പട്ട മാത്രമാണ് ആഭരണമായി ധരിച്ചിരിക്കുന്നത്. വെള്ളത്തിൽ ​​ഗ്ലാമറസായി നിൽക്കുന്ന താരത്തിന്റെ ഫോട്ടോ വന്നതോടെ ആരാധകരും അതേറ്റെടുത്തു. ഇതിനോടകം രണ്ട് ലക്ഷത്തിൽ പരം ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. അത്രയും അടുപ്പിച്ച് തന്നെ കമന്റുകളും വന്നിട്ടുണ്ട്. 

View post on Instagram

ചിത്രങ്ങൾക്കൊപ്പം ചെറു കുറിപ്പും മാളവിക മോഹനൻ പങ്കുവച്ചിട്ടുണ്ട്. "ദൂരെയുള്ള ഒരു കാലത്തെക്കുറിച്ചുള്ള ആശയം എന്നെ എപ്പോഴും ആകർഷിച്ചു കൊണ്ടിയിരുന്നു. ഒരു ലളിതമായ സമയം. ശുദ്ധമായ സമയം. അത് കാല്പനിക ചിന്തയോ? ഒരുപക്ഷേ ആയിരിക്കാം. പക്ഷേ പിന്നീട് എനിക്ക് ഒരു ഉട്ടോപ്യൻ പ്രകൃതിയോട് ആകർഷണം ഉണ്ടായിരുന്നു. എല്ലാം ലളിതവും ശുദ്ധവുമായിരുന്ന കാലം. വസ്ത്രങ്ങളിൽ നിന്നും ആഭരണങ്ങളിൽ നിന്നും, അലങ്കോലങ്ങളിൽ നിന്നും ബഹളത്തിൽ നിന്നും അകലെ...വെള്ളവും വെള്ളവും മാത്രം", എന്നായിരുന്നു നടിയുടെ കുറിപ്പ്. 

View post on Instagram

അതേസമയം, ക്രിസ്റ്റി എന്ന ചിത്രമാണ് മലയാളത്തില്‍ മാളവികയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. മാളവികയ്ക്ക് ഒപ്പം മാത്യു തോമസും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. നവാഗതനായ ആല്‍വിന്‍ ഹെന്‍റി കഥ എഴുതി സംവിധാനം ചെയ്ത ചിത്രം പ്രമേയം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയ എസ് കുറുപ്പ്, വീണ നായർ, മഞ്ജു പത്രോസ്, സ്‍മിനു സിജോ എന്നിവരായിരുന്നു ക്രിസ്റ്റിയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ക്രിസ്റ്റി എന്ന കഥാപാത്രത്തെ ആണ് മാളവിക അവതരിപ്പിച്ചത്. 

'ആ നിമിഷത്തിനായി കാത്തിരിക്കുന്നു', മകളുടേത് ആർഭാട വിവാഹമോ ? സുരേഷ് ​ഗോപി പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..