സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ 2001 ല്‍ എത്തിയ ചിത്രം

തമിഴില്‍ ഇത് റീ റിലീസുകളുടെ കാലമാണ്. വലിയ തിയറ്റര്‍ കൌണ്ടോടെയുള്ള റീ റിലീസും ലിമിറ്റഡ് റീ റിലീസും ചിത്രങ്ങള്‍ക്ക് ഉണ്ടാവുന്നുണ്ട്. പഴയ വിജയചിത്രങ്ങള്‍ക്കൊപ്പം റിലീസ് സമയത്ത് ബോക്സ് ഓഫീസില്‍ പരാജയം നേരിട്ടെങ്കിലും പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളും അത്തരത്തില്‍ റീ റിലീസിംഗ് ചെയ്യപ്പെടുന്നുണ്ട് എന്നതാണ് കൌതുകം. രജനികാന്തിന്‍റെ പരാജയചിത്രം ബാബ അത്തരത്തില്‍ ഈയിടെ തിയറ്ററുകളില്‍ എത്തിയിരുന്നു. ഇപ്പോഴിതാ കമല്‍ ഹാസന്‍ ചിത്രം ആളവന്താനും അത്തരത്തില്‍ എത്തുകയാണ്.

സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ 2001 ല്‍ എത്തിയ ചിത്രത്തില്‍ കമല്‍ ഹാസന്‍ ഇരട്ട വേഷങ്ങളിലാണ് എത്തിയത്. ചിത്രം 1000 തിയറ്ററുകളില്‍ റീ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് വി ക്രിയേഷന്‍സിന്‍റെ കലൈപ്പുലി എസ് താണു അറിയിച്ചിരുന്നു. ഇപ്പോഴിതാ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബര്‍ 8 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

Scroll to load tweet…

സാങ്കേതികപരമായ മികവ് കൊണ്ട് റിലീസ് സമയത്തുതന്നെ ശ്രദ്ധിക്കപ്പെട്ട ആളവന്താന്‍ സംവിധാനം ചെയ്തത് ബാഷയടക്കമുള്ള ഹിറ്റുകള്‍ ഒരുക്കിയ സുരേഷ് കൃഷ്ണ ആയിരുന്നു. ഇരട്ട വേഷത്തിലാണ് കമല്‍ ഹാസന്‍ എത്തിയത്. വിജയ് എന്ന വിജയ് കുമാര്‍, നന്ദു എന്ന നന്ദകുമാര്‍ എന്നിങ്ങനെയായിരുന്നു കഥാപാത്രങ്ങളുടെ പേരുകള്‍. സാങ്കേതിക വിഭാഗങ്ങളില്‍ നിരവധി വിദേശികളും ചിത്രത്തിന്‍റെ ഭാഗമായിരുന്നു. 25 കോടിയായിരുന്നു ബജറ്റ്. വലിയ പ്രതീക്ഷയോടെയെത്തിയെങ്കിലും ബോക്സ് ഓഫീസ് ദുരന്തമായി മാറിയ ചിത്രത്തിന് സ്പെഷന്‍ എഫക്റ്റ്സിനുള്ള ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. കമല്‍ ഹാസന്‍ നായകനായ രണ്ട് ചിത്രങ്ങള്‍ക്ക് അടുത്തിടെ ലിമിറ്റഡ് റീ റിലീസ് ഉണ്ടായിരുന്നു. പുഷ്പക്, നായകന്‍ എന്നീ ചിത്രങ്ങളായിരുന്നു അവ. എന്നാല്‍ തമിഴ്നാടിന് പുറത്ത് അവ എത്തിയില്ല.

ALSO READ : 'ആ ഗോള്‍ഡ് എന്‍റെ ഗോള്‍ഡ് അല്ല'; ചിത്രം വിചാരിച്ചതുപോലെ വരാത്തതിന്‍റെ കാരണം വെളിപ്പെടുത്തി അല്‍ഫോന്‍സ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക