നടൻ ആമിർ ഖാൻ മൂന്നാം വിവാഹത്തിനൊരുങ്ങുന്നു. 25 വർഷമായി പരിചയമുള്ള കാമുകി ഗൗരി സ്പരത്താണ് വധു. റിപ്പോർട്ടുകൾ പ്രകാരം ജൂലൈ 5-ന് വീട്ടിൽ വെച്ച് ലളിതമായ ചടങ്ങിലായിരിക്കും വിവാഹം. Aamir Khan to marry for the third time, will tie the knot with Gauri Spratt on July 5
മൂന്നാം വിവാഹത്തിനൊരുങ്ങി ആമിർ ഖാൻ. കാമുകളി ഗൗരി സ്‌പരത്തുമായി നിയമപരമായി വിവാഹത്തിനാണ് താരം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ജൂലൈ 5 ന് ആമിറിന്റെ വീട്ടിൽ വച്ചായിരിക്കും വിവാഹമെന്നാണ് സൂചനകൾ. തന്റെ അറുപതാം ജന്മദിനത്തിൽ കാമുകിയെ ആമിർഖാൻ പരിചയപ്പെടുത്തിരുന്നു. ഒരു വർഷത്തോളമായി ഇരുവരും ലിവിങ് ടുഗെദർ ആയിരുന്നു. ആഡംബരപൂർണമായ ഒരു ആഘോഷം തിരഞ്ഞെടുക്കുന്നതിനുപകരം, ആമിറും ഗൗരിയും വീട്ടിൽ ലളിതവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം ഉൾപ്പെടുന്ന ചടങ്ങാണ് നിശ്ചയിച്ചിരിക്കുന്നത്.
ഗൗരിയും ആമിർ ഖാനും പൊതുവിടങ്ങളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെയാണ് ആമിർ- ഗൗരി ബന്ധം വാർത്തകൾ;ഇത് നിറയാൻ തടുങ്ങിയത്. ഗൗരിയെ കഴിഞ്ഞ 25 വർഷമായി പരിചയമുണ്ടെന്നും ഇപ്പോൾ ഒന്നര വർഷമായി പ്രണയത്തിലാണെന്നും ആമിർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഗൗരിയെ കഴിഞ്ഞ 25 വർഷമായി പരിചയമുണ്ടെന്നും ഇപ്പോൾ ഒന്നര വർഷമായി പ്രണയത്തിലാണെന്നും താരം നേരത്തെ വ്യക്തമാക്കിയിരുന്നു.
തന്റെ മുൻ ഭാര്യമാരായ റീന ദത്ത, കിരൺ റാവു എന്നിവരുമായി ഊഷ്മളമായ ബന്ധം തുടർന്നുകൊണ്ടുപോകുന്നതിന് ആമിർ ഖാൻ പലപ്പോഴും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. അതേസമയം സിത്താരെ സമീൻ പർ എന്ന ചിത്രമായിരുന്നു ആമിറിന്റെതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. 2028ലെ സ്‍പാനിഷ് ചിത്രം ചാമ്പ്യൻസിന്റെ ബോളിവുഡ് റീമേക്കായാണ് ചിത്രമെത്തിയത്.



