'സന്തൂർ മമ്മി' എന്നാണ് അഭിഷേകിന്റെ അമ്മയെ പലരും വിശേഷിപ്പിക്കുന്നത്.
ബിഗ് ബോസ് മലയാളം സീസൺ ആറിലെ ശ്രദ്ധേയനായ മത്സരാർത്ഥികളിൽ ഒരാളാണ് അഭിഷേക് ജയദീപ്. ബിഗ് ബോസിന്റെ വേദിയിൽ വച്ച് തന്റെ സെക്ഷ്വൽ ഐഡന്റിറ്റി അഭിഷേക് തുറന്നു പറഞ്ഞിരുന്നു. താനൊരു ഗേ ആണെന്നും തന്റെ ഐഡന്റിറ്റി ഈ ഷോയിലൂടെ അച്ഛൻ അംഗീകരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നുമായിരുന്നു അഭിഷേക് പറഞ്ഞത്. എന്നാൽ അഭിഷേകിന് പൂർണപിന്തുണയുമായി അമ്മ പ്രീതയും സഹോദരിയും ആദ്യം മുതലേ ഒപ്പമുണ്ടായിരുന്നു. ഇപ്പോളിതാ അമ്മയ്ക്കൊപ്പമുള്ള മനോഹരമായ നൃത്തവീഡിയോ പങ്കുവെച്ചിരിക്കുകയാണ് അഭിഷേക്.
'സന്തൂർ മമ്മി' എന്നാണ് അഭിഷേകിന്റെ അമ്മയെ പലരും വിശേഷിപ്പിക്കുന്നത്. "മകന് സപ്പോർട്ട് ഉള്ള ഒരു അമ്മ. അതും ചെറിയ അമ്മ. അഭിയുടെ ഭാഗ്യം. അതും അവരുടെ സ്നേഹം. ബിഗ് ബോസിൽ ആകുമ്പോൾ മകൻ ഉറങ്ങിയിട്ട് മാത്രം ഉറങ്ങുന്ന അമ്മ. അമ്മയെ എന്നും നല്ലോണം നോക്കിക്കോണേ", എന്നാണ് വീഡിയോയ്ക്കു താഴെ ഒരാളുടെ കമന്റ്. ''സ്നേഹവും നന്ദിയും ചേർന്ന ഒരു നിമിഷം. അമ്മയുടെ ആരോഗ്യം എന്നും ഇത് പോലെ നിൽക്കട്ടെ'', എന്നാണ് മറ്റൊരാൾ കുറിച്ചത്. ''അഭി... ഞാൻ അമ്മയെ മാത്രേ നോക്കിയുള്ളൂ'', എന്നാണ് മറ്റൊരാൾ കമന്റ് ബോക്സിൽ കുറിച്ചത്. ''ഇനി ഡാൻസ് ചെയ്യാൻ വേറെ കോമ്പോ വേണ്ട. നിങ്ങൾ രണ്ടാളും മതി'', എന്നാണ് അഭിഷേകിന്റെ വിഡിയോയ്ക്ക് വന്ന മറ്റൊരു കമന്റ്. അമ്മയ്ക്കൊപ്പമുള്ള ഡാൻസ് എന്ന് പറഞ്ഞില്ലായിരുന്നു എങ്കിൽ അമ്മയാണ് അത് എന്ന് ആരും കരുതില്ല എന്നാണ് മറ്റൊരു പ്രതികരണം.
അഭിഷേകിനൊപ്പം പ്രൊമോഷൻ വിഡിയോകളിലും മറ്റും അമ്മ പ്രീത പ്രത്യക്ഷപ്പെടാറുണ്ട്. പ്രീതയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പഴയ ഡാൻസ് വീഡിയോകളും കാണാം.
