ആരതിക്കുണ്ടായിരുന്ന സൗഹൃദങ്ങൾ വരെ റോബിൻ നശിപ്പിച്ചുവെന്നും അഭില്‍ ദേവ്.
അടുത്തിടെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വിഷയമാണ് റോബിൻ രാധാകൃഷ്‍ണനുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ്. ബിഗ് ബോസ് താരം വേദലക്ഷ്മിയും കേരള ഫാഷൻ ലീഗ് ഉടമ അഭിൽ ദേവുമാണ് റോബിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ ഈ വിഷയത്തിൽ കൂടുതൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇരുവരും. ഒരു അനിയനെ ചേർത്തുപിടിക്കുംപോലെയാണ് റോബിനൊപ്പം നിന്നിട്ടുള്ളതെന്ന് അഭിൽദേവ് പറയുന്നു.
''ഞാൻ പീഡന കേസിലെ പ്രതിയാണെന്ന് റോബിൻ പറഞ്ഞപ്പോഴാണ് ഞങ്ങൾ തമ്മിൽ ആദ്യത്തെ അടിയുണ്ടാകുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് അവൻ അങ്ങനെ പറയുന്നത്? എനിക്കും ഒരു മകളുണ്ട്. അവളും വളർന്ന് വരികയാണ്. എന്നെയും വേദ ലക്ഷ്മിയേയും കുറിച്ച്, ഇവർ തമ്മിലുള്ള ബന്ധം എന്താണെന്ന് അറിയില്ലെന്ന് റോബിൻ പറയുന്നു. സ്വാഭാവികമായി ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ മലയാളികൾ അതിനെ എങ്ങനെ എടുക്കുമെന്ന് ഊഹിക്കാമല്ലോ. വാങ്ങിയ പണം തരാതെയായിട്ടും വീണ്ടും വീണ്ടും എന്തിന് പണം കൊടുത്തുവെന്ന് ചോദിച്ചാൽ വ്യക്തി ബന്ധം വളർന്നപ്പോഴുള്ള എന്റെ വീക്ക്നസായിരിക്കാം. റോബിന്റെ ഫോൺ കോൾ കേട്ടാൽ എല്ലാവർക്കും മനസിലാകും. അവൻ കാര്യങ്ങൾ സംസാരിക്കുന്നതിന് ഒരു രീതിയുണ്ട്. കരഞ്ഞ് കാല് പിടിക്കും. കെഞ്ചി ചോദിക്കും. ഒരു അനിയനെ ചേട്ടൻ ചേർത്ത് പിടിക്കുന്നത് പോലെയാണ് ഞാൻ അവനെ അത്രയേറെ സാമ്പത്തിക പ്രശ്നങ്ങൾക്കിടയിലും ചേർത്ത് പിടിച്ചത്'', അഭിൽദേവ് പറഞ്ഞു.
''സൗഹൃദത്തെ കുറിച്ചൊന്നും റോബിന് അറിയില്ല. നല്ലൊരു ഫ്രണ്ട്ഷിപ്പോ ഒരു സുഹൃത്തോ കൂട്ടുകാരനോ കൂട്ടുകാരിയോ റോബിന് ഇല്ല. ഭാര്യ ആരതിക്കുണ്ടായിരുന്ന സൗഹൃദങ്ങൾ വരെ റോബിൻ നശിപ്പിച്ചു. ഒന്നുകിൽ പൈസ വാങ്ങിയിട്ട് തിരിച്ച് കൊടുക്കില്ല. അല്ലെങ്കിൽ മറ്റ് എന്തെങ്കിലും രീതിയിൽ നശിപ്പിക്കും. എല്ലാം മറ്റൊരു കണ്ണിലാണ് റോബിൻ കാണുന്നത്'', എന്നായിരുന്നു വേദലക്ഷ്മിയുടെ പ്രതികരണം.
