നാല് പേര്‍ കൂടി പുറത്ത്.

ബിഗ് ബോസ് മലയാളം അഗ്നിപരീക്ഷയിലെ നാലാം എവിക്ഷൻ കഴിഞ്ഞപ്പോൾ നാല് പേരാണ് ഷോയിൽ നിന്നും പുറത്തായിരിക്കുന്നത്. അങ്ങനെ 28 മത്സരാർഥികളിൽ നിന്നും 24 മത്സരാർഥികളിലേയ്ക്ക് ഷോ ചുരുങ്ങിയിരിക്കുകയാണ്. ആരെല്ലാമാണ് നാലാം എവിക്ഷനിലൂടെ പുറത്തായ ആ നാലുപേർ എന്ന് നോക്കാം.

പതിവ് പോലെ 7 പേര് അടങ്ങുന്ന നാല് ഗ്രൂപ്പുകൾ. മൂന്ന് പ്രൊട്ടക്ടര്മാരും, നാല് അറ്റാക്കർമാരും വീതമാണ് ഓരോ ഗ്രൂപ്പിലും വേണ്ടത്. ഗെയിം ഇത്രയേ ഉള്ളൂ ...അതിർത്തിപോര്. സ്വന്തം അതിർത്തി സംരക്ഷിക്കുകയും എതിർ ടീമിന്റെ അതിർത്തി തകർക്കുകയും ചെയ്യുക. അതായത് കളിക്കുന്ന ഇരു ടീമുകൾക്കും ഓരോ സോണുകൾ വീതം രേഖപ്പെടുത്തിയിട്ടുണ്ടായിരിക്കും.ഈ രണ്ട് സോണുകൾക്കിടയിൽ ഒരു മധ്യ രേഖ ഉണ്ടായിരിക്കും. പ്രൊട്ടക്ടർമാർ സോണിന് മുന്നിലും അറ്റാക്കർമാർ സോണിന് പിന്നിൽ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗത്ത് നിന്നുമാണ് ഗെയിം കളിക്കേണ്ടത് .ഇരു ടീമുകൾക്കും വ്യത്യസ്ത നിറത്തിലുള്ള ബോട്ടിലുകൾ നൽകും. ബസ്സർ ആരംഭിച്ച് അവസാനിക്കുമ്പോൾ ആരുടെ സോണിലാണോ ഏറ്റവും കൂടുതൽ ബോട്ടിലുകൾ വീഴാതെ നിൽക്കുന്നത് അവരായിരിക്കും ടാസ്കിലെ വിജയി. അറ്റാക്കർമാർക്ക് അടുത്തുള്ള ബക്കറ്റിലെ ബോളുകൾ ഉപയോഗിച്ച് എതിർ ടീമിന്റെ ബോട്ടിലുകൾ എറിഞ്ഞിടാവുന്നതാണ്. റൂളുകൾ ബ്രേക്ക് ചെയ്യാതെ വേണം ടാസ്ക് കളിച്ച് ജയിക്കാൻ.

ടാസ്ക് കഴിഞ്ഞതോടെ ആദ്യ സെക്ഷനിൽ വിജയി ആയത് രഞ്ജിനിയുടെ ടീം ആയിരുന്നു. അതേസമയം അഖിൽമാരാരിന്റെ ടീം പരാജയപ്പെട്ടു. ഇത്തവണ ഇരു ടീമുകളിൽ നിന്നും മോശം പെർഫോമൻസ് കാഴ്ചവെച്ചവരെ ഒന്നിച്ച് ഔട്ട് ഹൗസിലേക്ക് ജഡ്ജസ് പറഞ്ഞുവിടുകയുണ്ടായി. അതോടൊപ്പം മികച്ച കളിക്കാർക്ക് ഇൻഫിനിറ്റി പെൻഡന്റും നൽകി. ആദ്യ സെക്ഷനിൽ ഇൻഫിനിറ്റി പെന്ഡന്റ് നൽകിയത് വൈശാഖ് ,ഷിജിൻ എന്നിവർക്കായിരുന്നു. അതേസമയം സോണി, സോനാ, അഭിരാം, സാബിറ, റിജോ എന്നിവർ ഔട്ട് ഹൗസിലേക്ക് തള്ളപ്പെട്ടു.

രണ്ടാം സെക്ഷനിൽ റിയാസിന്റെയും റനീഷയുടെയും ടീമുകൾ തമ്മിലായിരുന്നു പോരാട്ടം. ടാസ്ക് കഴിഞ്ഞപ്പോൾ റിയാസിന്റെ ടീം ആണ് വിജയി ആയത്. ഈ സെക്ഷനിൽ അഫിയാനസ്, ഷിബിന എന്നിവർ ഇൻഫിനിറ്റി പെൻഡന്റുകൾ കരസ്ഥമാക്കിയപ്പോൾ എൽദോ, ഷിംജിത്ത് ,ഷിജുലാൽ , ജെറ്റി, പ്രണവ് എന്നിവർ ഔട്ട് ഹൗസിലേയ്ക് തള്ളപ്പെട്ടു.

ഇത്തരത്തിൽ ഔട്ട് ഹൗസിൽ എത്തിയ പത്ത് പേരിൽ നിന്നാണ് പിന്നീട് എവിക്ഷൻ നടന്നത്. പത്തിൽ ആറുപേർ സേവ് ആയപ്പോൾ നാല് പേര് ഷോയിൽ നിന്നും എവിക്ട് ആയി പുറത്ത് പോയി. ആദ്യം പുറത്തായത് സോണിയായിരുന്നു. ടാസ്കിൽ മികച്ച പെർഫോമൻസ് കാഴ്ചവെക്കാൻ കഴിഞ്ഞില്ലന്നും ഒരു ബിഗ് ബോസ് മെറ്റീരിയൽ അല്ലെന്നുമാണ് ജഡ്ജസ് സോണിയുടെ എവിക്ഷനെപ്പറ്റി പറഞ്ഞത്. അതേസമയം രണ്ടാമതായി പുറത്തായ സാബിറ, മൂന്നാമതായി റിജോ എന്നിവരിൽ നിന്നും കുറച്ചുകൂടി മികച്ച പാർട്ടിസിപ്പേഷൻ പ്രതീക്ഷിച്ചിരുന്നു എന്നും ഇത്രയും ദിവസമായി കെയറക്ടർ പുറത്ത് കൊണ്ടുവരാൻ കഴിഞ്ഞില്ലെന്നുമാണ് ജഡ്ജസുമാർ അഭിപ്രായപ്പെട്ടത്. നാലാമതായി എവിക്ഷനിൽ പുറത്തായത് ജെറ്റിയായിരുന്നു. വളരെ ഇമോഷണലായ ഒരു വ്യക്തിയാണ് ജെറ്റി എന്നും ഹൗസിൽ വേണ്ടത് ഇതല്ല എന്നുമാണ് ജഡ്ജസ് ജെറ്റിയുടെ എവിക്ഷനിൽ പ്രതികരിച്ചത്. അതേസമയം കഴിഞ്ഞ ടാസ്കുകളിലെല്ലാം നന്നായി പെർഫോം ചെയ്ത ഷിജുലാൽ , പ്രണവ് എന്നിവർ പോലും ഇത്തവണ ഔട്ട് ഹൗസിൽ ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇരുവരിൽ നിന്നും വരും ദിവസങ്ങളിൽ മികച്ച പെർഫോമൻസ് പ്രതീക്ഷിക്കുന്നു എന്നും ജഡ്ജസ് പറയുകയുണ്ടായി.

നാല്പതുപേരിൽ നിന്ന് തുടങ്ങിയ ഷോ നാലാം എവിക്ഷൻ കഴിഞ്ഞതോടെ 24 മത്സരാര്ഥികളിലാണ് എത്തി നിൽക്കുന്നത്. ടോപ് ടെൻ മത്സരാർത്ഥികൾ ആരെല്ലാമായിരിക്കുമെന്ന് ഇനി വൈകാതെ പ്രേക്ഷകർക്ക് അറിയാനാകും. അതിൽ ആരൊക്കെയാണ് ബിഗ് ബോസ് ഹൗസിലേക്ക് എൻട്രി ചെയ്യുക എന്നറിയാൻ കൂടി പ്രേക്ഷകർ കാത്തിരിക്കേണ്ടതുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക