വിഷ്‍ണു വിനയ്‍ ആനന്ദ് ശ്രീബാലയുടെ സംവിധാനം നിര്‍വഹിക്കുന്നു.

മാളികപ്പുറം എന്ന വമ്പൻ ഹിറ്റിന്റെ തിരക്കഥാ എഴുത്തുകാരൻ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് അഭിലാഷ് പിള്ള. തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചതാണ് പുതിയ റിപ്പോര്ട്ട്. ആനന്ദ് ശ്രീബാല എന്നാണ് പേര്. സംവിധാനം നിര്‍വഹിക്കുന്നത് വിഷ്‍ണു വിനയ് ആണ്.

നടനായി തിളങ്ങിയ വിഷ്‍ണു വിനയന്റെ മകനും ആണ്. സംവിധായകനായുള്ള വിഷ്‍ണു വിനയന്റെ അരങ്ങേറ്റ ചിത്രത്തില്‍ അർജുൻ അശോകൻ, സൈജു കുറുപ്പ്, സിദ്ദിഖ്, അപർണ്ണ ദാസ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ആശ ശരത്, ഇന്ദ്രൻസ്, മനോജ്‌ കെ യു, മാളവിക മനോജ്‌ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ചന്ദ്രകാന്ത് മാധവനാണ്. സംഗീതം നിര്‍വഹിക്കുന്നത് രഞ്‍ജിൻ രാജാണ്.

ഇന്ന് ചോറ്റാനിക്കര ദേവി ക്ഷേത്രത്തില്‍ ചിത്രത്തിന്റെ പൂജ നടന്നു. ആനന്ദ് ശ്രീബാല നിര്‍മിക്കുന്നത് കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയുടെയും ബാനറിലാണ്. പ്രിയ വേണുവും നീറ്റാ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ആനന്ദ് ശ്രീബാലയുടെ ചിത്രീകരണം വൈകാതെ തുടങ്ങും എന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

കലാസംവിധാനം സാബു റാം നിര്‍വഹിക്കുന്നു. മേക്കപ് റഹീം കൊടുങ്ങല്ലൂർ. സംവിധായകനായുള്ള വിഷ്‍ണു വിനയ്‍യുടെ ആദ്യ ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ രാജാകൃഷ്‍ണൻ എം ആർ ആണ്. ഗോപകുമാർ ജി കെയോടൊപ്പം പ്രൊഡക്ഷൻ വിഭാഗത്തില്‍ ചിത്രത്തില്‍ ജി കെ,സുനിൽ സിംഗ്, ജസ്റ്റിൻ ബോബൻ എന്നിവരും പങ്കാളികളാകുമ്പോള്‍ അസോസിയേറ്റ് ഡയറക്ടർ ബിനു ജി നായർ പി ആർ ആൻഡ് മാർക്കറ്റിംഗ് വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ ഡിസൈൻ ഓൾഡ് മങ്ക് ഡിസൈൻ എന്നിവരാണ്.

Read More: അവിശ്വസനീയം, റിലീസായി 30 ദിവസങ്ങള്‍ക്ക് ശേഷവും 300 സെന്ററുകളില്‍, നേടിയത് 300 കോടിയിലധികം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക