സുഭാഷ് കെ രാജ് സംവിധാനം ചെയ്ത 'ബ്ലാസ്റ്റ്' എന്ന ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്നു. അർജുൻ സർജ നായകനാവുന്ന ആക്ഷൻ ഫാമിലി എന്റർടെയ്നറായ ചിത്രം ആഗോളതലത്തിൽ 21 കോടിയിലധികം കളക്ഷൻ നേടി.

അർജുൻ സർജയെ നായകനാക്കി സുഭാഷ് കെ രാജ് സംവിധാനം ചെയ്ത 'ബ്ലാസ്റ്റ്' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. അർജുനൊപ്പം അഭിരാമിയും പ്രീതി മുകുന്ദനും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം കളക്ഷനിലും മികച്ച നേട്ടം കൊയ്യുന്നുണ്ട്. ആഗോള തലത്തിൽ 21 കോടിയോളം ചിത്രം ഇതുവരെ നേടിയെന്നാണ് റിപ്പോർട്ടുകൾ. ആഗോള റിലീസായി മെയ് 28ന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. ഫാമിലി എന്റർടൈനറായി എത്തിയ ചിത്രം ആക്ഷന് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ അഭിരാമി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. പൊതുവേ താൻ സമാധാനം ഇഷ്ടപ്പെടുന്ന ആളാണെന്നും എന്നാൽ തന്റെ മകൾക്ക് ഒരു അപകടം വരുമ്പോൾ തന്നെക്കാൾ അപകരമായ മറ്റൊന്ന് ഇല്ലെന്നും അഭിരാമി പറയുന്നു. അത് തന്നെയാണ് ബ്ലാസ്റ്റ് എന്ന സിനിമയിലും പറയുന്നത് എന്നാണ് അഭിരാമി പറയുന്നത്.

"ഞാൻ പൊതുവെ ജീവിതത്തിൽ സമാധാനം ഇഷ്ടപ്പെടുന്ന ഒരാളാണ്. പക്ഷേ, എന്റെ മകൾക്ക് എന്തെങ്കിലും അപകടം വരുമ്പോൾ എന്നെക്കാൾ അപകടകരമായ മറ്റൊന്നുമില്ല. ഞാൻ അവരെ കൊല്ലും, അതിൽ ഒരു സംശയവുമില്ല. അതുതന്നെയാണ് ഈ സിനിമയിലെയും വികാരം. സാരിയുടുത്ത് ഫൈറ്റ് ചെയ്യുമ്പോൾ കിട്ടുന്ന ആ ഒരു ‘ഫയർ’ വേറെ ഒന്നിനും കിട്ടില്ല; ദേവിയുടെ ഒരു രൗദ്രഭാവം ഒക്കെ അതിൽ വരും. ജീവിതത്തിൽ ഞാൻ ഇതുവരെ ഒരു മനുഷ്യനെ കൈനീട്ടിപ്പോലും അടിച്ചിട്ടില്ല. ഇനി വേണമെങ്കിൽ ചെയ്യും, അതിനുള്ള ട്രെയിനിങ് ഈ സിനിമയ്ക്ക് വേണ്ടി ഞാൻ എടുത്തിരുന്നു." അഭിരാമി പറയുന്നു.

അതേസമയം കരാട്ടെ മാസ്റ്ററും അയാളുടെ കുടുംബവും അവരുടെ ജീവിതത്തിൽ ക്ഷണിക്കപ്പെടാതെ വരുന്ന കുറച്ചു ആളുകൾ വരുന്നതും പിന്നീടുണ്ടാവുന്ന സംഭവികാസങ്ങളുമാണ് ബ്ലാസ്റ്റ് എന്ന ചിത്രത്തിന്റെ പ്രമേയം. രവി ബസ്‌റൂർ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. കളക്ഷനിലും ചിത്രം നേട്ടം കൊയ്യുന്നുണ്ട്. സാൿനിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ഇതുവരെ ആഗോള ബോക്സ് ഓഫീസില്‍ 21 കോടിയോളം ചിത്രം നേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് മാത്രം 16.03 കോടി രൂപയാണ് ബ്ലാസ്റ്റ് നേടിയിരിക്കുന്നത്. വിദേശത്ത് നിന്ന് മാത്രം 5.15 കോടി ബ്ലാസ്റ്റ് നേടിയിരിക്കുന്നു.

അർജുൻ ചിദംബരം, ദിലീപൻ, ബാല ഹസൻ, ജോൺ കോക്കൻ, രമേശ് നാരായണൻ, പവൻ, വിവേക് പ്രസന്ന, വിനോദ് സാഗർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. എജിഎസ് എന്റർടൈൻമെന്റാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അരുൺ രാധാകൃഷ്‍ണൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിലെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് പ്രദീപ് രാഘവാണ്.

YouTube video player