അഭിഷേക് ബച്ചൻ ചിത്രം 'ഘൂമെറി'ന്റെ ഷൂട്ടിംഗ് തുടങ്ങി.

അഭിഷേക് ബച്ചൻ നായകനാകുന്ന ചിത്രമാണ് 'ഘൂമെര്‍'. 'ഘൂമെര്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അഭിഷേക് ബച്ചന്റെ ജന്മദിനമായ ഇന്ന് തുടങ്ങിയിരിക്കുകയാണ്. അഭിഷേക് ബച്ചൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആര്‍ ബല്‍കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ഇതിലും വലിയ ഒരു ജന്മദിന സമ്മാനം ചോദിക്കരുത് എന്നാണ് അഭിഷേക് ബച്ചൻ എഴുതിയിരിക്കുന്നത്. മഹാബലീശ്വരില്‍ ആണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. വിശാല്‍ സിൻഹയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 'ബോബ് ബിശ്വാസെ'ന്ന ചിത്രമാണ് അഭിഷേക് ബച്ചൻ ഏറ്റവും ഒടുവില്‍ അഭിനയിച്ച് പ്രദര്‍ശനത്തിന് എത്തിയത്.

View post on Instagram

ഷാരൂഖ് ഖാന്‍റെ റെഡ് ചില്ലീസ് എന്‍റര്‍ടെയ്‍ന്‍മെന്റാണ് 'ബോബ് വിശ്വാസി'ന്റെ നിര്‍മാണം. സുജോയ് ഘോഷിന്‍റെ ബൗണ്ട് സ്‍ക്രിപ്റ്റ് പ്രൊഡക്ഷനും ചേര്‍ന്നായിരുന്നു നിര്‍മ്മാണം. 'ബോബ് ബിശ്വാസ്' എന്ന വാടകക്കൊലയാളിയായിട്ടാണ് അഭിഷേക് ബച്ചൻ അഭിനയിച്ചത്. ക്ലിന്റര്‍ സെറീജയോയായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം.

ദിയ അന്നപൂര്‍ണ്ണ ഘോഷന്റെ സംവിധാനത്തിലെത്തിയ 'ബോബ് ബിശ്വാസി'ലെ അഭിഷേക് ബച്ചന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു. 'കഹാനി' എന്ന ചിത്രത്തിലെ കഥാപാത്രമായിരുന്നു 'ബോബ് ബിശ്വാസി'ല്‍ കേന്ദ്രസ്ഥാനത്ത്. ശാശ്വത ചാറ്റര്‍ജി ചെയ്‍ത കഥാപാത്രമായി അഭിഷേക് ബച്ചൻ 'ബോബ് ബിശ്വാസിടലെത്തുകയായിരുന്നു. 'ബോബ് ബിശ്വാസ്' ചിത്രത്തിലെ അഭിഷേക് ബച്ചന്റെ ലുക്കും ശ്രദ്ധിക്കപ്പെട്ടിരുന്നു.