മൂന്നാറിലെ മറയൂരിൽ ഷാജി കൈലാസിന്‍റെ പുതിയ സിനിമയായ വരവിന്‍റെ ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞ് അപകടം. അപകടത്തിൽ നടൻ ജോജു ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു

തൊടുപുഴ: മൂന്നാറിൽ സിനിമ ചിത്രീകരണത്തിനിടെ അപകടം. നടൻ ജോജു ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. മൂന്നാര്‍ മറയൂരിന് സമീപം തലയാറിൽ വെച്ച് ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. ഷാജി കൈലാസിന്‍റെ പുതിയ സിനിമയായ വരവിന്‍റെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. നടൻ ദീപക് പറബോലിനും പരിക്കേറ്റു. നാലുപേര്‍ക്കാണ് പരിക്കേറ്റതെന്നാണ് വിവരം. സിനിമയുടെ ചിത്രീകരണത്തിനിടെ ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. പരിക്കേറ്റവരെ മൂന്നാറിലെ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

YouTube video player