ഓണം റിലീസ് ആയി എത്തിയ ചിത്രം

ചലച്ചിത്ര നിര്‍മ്മാതാക്കളായി എത്തിയവരില്‍ ക്യാമറയ്ക്ക് മുന്നില്‍ ശ്രദ്ധ നേടിയവര്‍ കുറവാണ്. എന്നാല്‍ ഇപ്പോള്‍ തിയറ്ററുകളിലുള്ള ഒരു മലയാള ചിത്രത്തിന്‍റെ നിര്‍മ്മാതാവ് അതേ ചിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളില്‍ ഒരാളെ അവതരിപ്പിച്ചിട്ടുണ്ട്. എവിഎ പ്രൊഡക്ഷന്‍സ് ഉടമ എ വി അനൂപ് ആണ് താന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയിരിക്കുന്നത്. ഓണം റിലീസ് ആയി എത്തിയ അച്ഛനൊരു വാഴ വെച്ചുവാണ് ആ ചിത്രം.

ഒരു അച്ഛനും മകനും ഇടയിലുള്ള ബന്ധത്തിലൂടെ തലമുറകള്‍ക്കിടയിലുള്ള സംഘര്‍ഷം പ്രമേയമാക്കുന്ന ചിത്രമാണിത്. മകനായി നിരഞ്ജ് രാജു എത്തുമ്പോള്‍ അച്ഛന്‍റെ വേഷത്തിലാണ് അനൂപ് എത്തുന്നത്. പ്രകടനത്തിന് ഏറെ സാധ്യതയുള്ള വേഷത്തില്‍ വേറിട്ട രണ്ട് ഗെറ്റപ്പുകളില്‍ അദ്ദേഹം എത്തുന്നുണ്ട്. ഒരു ഘട്ടം കഴിഞ്ഞ് കഥാഗതിയെ മുന്നോട്ട് കൊണ്ടുപോകുന്നത് തന്നെ ഈ കഥാപാത്രമാണ്.

നവാഗതനായ സാന്ദീപ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ആത്മീയ, ശാന്തി കൃഷ്ണ, മുകേഷ്, ജോണി ആന്‍റണി, ധ്യാൻ ശ്രീനിവാസൻ, അപ്പാനി ശരത്, ഭഗത് മാനുവൽ, സോഹൻ സീനുലാൽ, ബൈജു എഴുപുന്ന, ഫുക്രു, അശ്വിൻ മാത്യു, ലെന, മീര നായർ, ദീപ ജോസഫ്, കുളപ്പുള്ളി ലീല തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം പി സുകുമാർ. മനു ഗോപാൽ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. കെ ജയകുമാർ, സുഹൈൽ കോയ, മനു മഞ്ജിത്ത്, സിജു തുറവൂർ എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീത സംവിധാനം നിർവഹിക്കുന്നു. എഡിറ്റർ വി സാജൻ, പ്രൊഡക്ഷൻ കൺട്രോളർ വിജയ് ജി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്‍‌ നസീർ കാരന്തൂർ, കല ത്യാഗു തവനൂര്‍.

ALSO READ : 24-ാം ദിവസവും എട്ട് കോടി! 'ഗദര്‍ 2' ന്‍റെ ഇതുവരെയുള്ള കണക്ക് പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

Achanoru Vazha Vechu | Trailer | Manugopal | Saandeep | AV Anoop | Mukesh | Niranj Raju | Bijibal