ലജ്ജയുണ്ടാക്കുന്ന കാര്യങ്ങളല്ലേ നമ്മൾ മറച്ചുവയ്ക്കുകയെന്നും ചോദിക്കുന്നു അഭിരാമി.

മലയാളികളുടെയും പ്രിയപ്പെട്ട നടിയാണ് അഭിരാമി. താൻ ഒര കുഞ്ഞിനെ ദത്തെടുത്ത കാര്യം അഭിരാമി തന്നെ തുറന്നുപറഞ്ഞിരുന്നു. കുഞ്ഞിനെ ദത്തെടുത്തത് അഭിരാമി തന്നെ തുറന്നു പറഞ്ഞത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. എന്തുകൊണ്ടാണ് അക്കാര്യം തുറന്നു പറഞ്ഞതെന്ന് അഭിരാമി ഗൃഹലക്ഷ്‍മിക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

അഭിരാമിയുടെ വാക്കുകള്‍

എന്തിന് ഞാൻ മറയ്ക്കണം. ലജ്ജയുണ്ടാക്കുന്ന കാര്യങ്ങളല്ലേ നമ്മൾ മറച്ചുവയ്ക്കുക. ഞാൻ ഒരു കുഞ്ഞിനെ ദത്തെടുത്തു എന്നത് തെറ്റായ കാര്യമല്ലല്ലോ, പിന്നെന്തിനാണ് മറച്ചുവെക്കുന്നത്. ഞാനൊരു അമ്മയായി എന്ന സന്തോഷമാണ് ലോകത്തെ അറിയിച്ചത്. എന്റെ മകളുടെ കഥയാണിത്. അവളെ സംബന്ധിച്ചുള്ള വ്യക്തിപരമായ കാര്യങ്ങൾ പരസ്യമാക്കണോ വേണ്ടയോ എന്നത് അവളുടെ ചോയ്സാണ്. അത് തുറന്നുപറയാൻ എനിക്ക് അനുവാദമില്ല. അവളുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യങ്ങൾ ഞാൻ പങ്കുവെച്ചിട്ടില്ല,

ഞങ്ങളുടെ ജീവിതത്തിലേക്ക് മകൾ കൽക്കി വന്നിട്ട് നാല് വർഷമേ ആയിട്ടുള്ളൂ. എന്റെ അമ്മ പുഷ്‍പയെപ്പോലൊരു അമ്മയല്ല ഞാൻ. എന്നാൽ അമ്മയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചിട്ടുണ്ട്. മറ്റേത് ജോലിയിലും തെറ്റുകൾ വന്നാൽ തിരുത്താനാകും. എന്നാൽ പേരന്റിങ്ങിൽ കുഴപ്പം വന്നാൽ അത് കുഞ്ഞിനെ ബാധിക്കും, മാനസികമായി നമ്മളെയും. എന്നാൽ അതിലേറെ മനോഹരമായ, സന്തോഷം തരുന്ന മറ്റൊരു സംഭവവുമില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക