ദാവണിയില്‍ തിളങ്ങി അഹാന കൃഷ്‍ണ. 

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അഹാന കൃഷ്‍ണ. സാമൂഹ്യ മാധ്യമത്തിലും വളരെ സജീവമായ താരമാണ് അഹാന. അഹാന കൃഷ്‍ണയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറാറുണ്ട്. ഇപ്പോഴിതാ അഹാന കൃഷ്‍ണ പങ്കുവെച്ച പുത്തൻ ഫോട്ടോകളാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

തന്റെ ഹൃദയത്തില്‍ സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളാണ് ഇതെന്നും അഹാന കൃഷ്‍ണ പറയുന്നു. കഴിഞ്ഞ മൂന്ന് മാസങ്ങളായി ഈ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാതിരിക്കുകയായിരുന്നുവെന്നും അഹാന കൃഷ്‍ണ പറയുന്നു. എന്തായാലും അഹാന കൃഷ്‍ണയുടെ പുതിയ ഫോട്ടോകള്‍ ഹിറ്റായി മാറിയിരിക്കുകയാണ്. ഒട്ടേറെ ആരാധകരാണ് അഹാന കൃഷ്‍ണയുടെ ഫോട്ടോകള്‍ ലൈക്ക് ചെയ്‍തിരിക്കുന്നത്.

View post on Instagram

സംവിധായിക എന്ന നിലയിലും പ്രേക്ഷകപ്രീതി സ്വന്തമാക്കിയ നടിയാണ് അഹാന കൃഷ്‍ണ. 'തോന്നല്‍' എന്ന മ്യൂസിക് വീഡിയോയുടെ സംവിധായികയായിട്ടായിരുന്നു അഹാന കൃഷ്‍ണ തിളങ്ങിയത്. ഗോവിന്ദ് വസന്ത ആയിരുന്നു 'തോന്നലി'ന്റെ സംഗീത സംവിധായകൻ. അഹാന കൃ്‍ണ തന്നെയായിരുന്നു തന്റെ മ്യൂസിക് വീഡിയോയില് അഭിനയിച്ചതും.

രാജീവ് രവിയുടെ സംവിധാനത്തിലുള്ള ചിത്രം 'ഞാന്‍ സ്റ്റീവ് ലോപ്പസി'ല്‍ 'അഞ്‍ജലി' എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഹാന കൃഷ്‍ണ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വലിയ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും ഒരു വിഭാഗം പ്രേക്ഷകരുടെ പ്രിയചിത്രമായി 'ഞാന്‍ സ്റ്റീവ് ലോപ്പസ്' മാറി. അഹാന കൃഷ്‍ണയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള', 'ലൂക്ക', 'പതിനെട്ടാം പടി', 'പിടികിട്ടാപ്പുള്ളി' എന്നീ ചിത്രങ്ങളിലും അഹാന കൃഷ്‍ണയയുടേതായി പുറത്തെത്തി. 'നാന്‍സി റാണി', 'അടി' എന്നിവയാണ് അഹാന അഭിനയിച്ചതില്‍ പുറത്തുവരാനുള്ളവ. അഹാന കൃഷ്‍ണ വളരെ കുറച്ച് ചിത്രങ്ങള്‍ മാത്രമേ ചെയ്‍തിട്ടുള്ളൂവെങ്കിലും ശ്രദ്ധയാകര്‍ഷിക്കുന്നത് കഥാപാത്രങ്ങളുടെ വ്യത്യസ്‍തതയിലൂടെയാണ്.

Read More: 'ഭീദു'മായി രാജ്‍കുമാര്‍ റാവു, ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്