ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നവംബര്‍ 18 ന് തിയറ്ററുകളിൽ എത്തും.
അജയ് ദേവ്ഗൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ദൃശ്യം 2'വിന്റെ ഹിന്ദി ട്രെയിലർ പുറത്തുവിട്ടു. ഏറെ ആകാംക്ഷ ഉളവാക്കുന്ന തരത്തിലാണ് ട്രെയിലർ അണിയിച്ചൊരുക്കിയിരിക്കുന്നത്. അഭിഷേക് പതക് ആണ് ചിത്രത്തിന്റെ സംവിധാനം. ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം നവംബര്‍ 18 ന് തിയറ്ററുകളിൽ എത്തും.
ദൃശ്യം 2 മലയാളത്തിൽ മുരളി ഗോപി അവതരിപ്പിച്ച കഥാപാത്രം ഹിന്ദിയിൽ എത്തുമ്പോൾ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്. അജയ് ദേവ്ഗണും അക്ഷയ് ഖന്നയും നേർക്കുനേർ പൊരുതുന്ന രംഗങ്ങൾ ട്രെയിലറിന്റെ പ്രധാന ആകർഷണമാണ്. മലയാളത്തില്‍ ആശാ ശരത്ത് അവതരിപ്പിച്ച കഥാപാത്രം കൈകാര്യം ചെയ്യുന്നത് തബു ആണ്. ഐജി മീര ദേശ്‍മുഖ് എന്നാണ് കഥാപാത്രത്തിന്‍റെ പേര്.
'വിജയ് സാല്‍ഗോൻകർ'എന്നാണ് അജയ് ദേവ്ഗൺ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ശ്രിയ ശരൺ നായികയായി എത്തുന്ന ചിത്രത്തിൽ തബു, ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധായകൻ.
'ദൃശ്യം 1' ഹിന്ദി റീമേക്ക് ഒരുക്കിയ സംവിധായകൻ നിഷികാന്ത് കാമത്ത് 2020 ല്‍ അന്തരിച്ചിരുന്നു. പിന്നാലെയാണ് ദൃശ്യം 2 അഭിഷേക് പതക് ഏറ്റെടുത്തത്. ആദ്യ ഭാഗത്തിന്റെ റീമേക്കും ഹിന്ദിയില്‍ വൻ ഹിറ്റായിരുന്നു. ഭുഷൻ കുമാര്‍, കുമാര്‍ മങ്കട് പതക്, അഭിഷേക് പതക്, കൃഷൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. പനോരമ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ്, ടി സീരീസ് ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. റിലീസ് ദിനത്തില്‍ ചിത്രത്തിന്‍റെ ടിക്കറ്റുകള്‍ക്ക് ഡിസ്കൗണ്ട് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ആദ്യദിനം ചിത്രം പകുതി പൈസയ്ക്ക് കാണാനുള്ള ഓഫറാണ് അണിയറക്കാര്‍ മുന്നോട്ടുവച്ചത്. ഒക്ടോബർ 2ന് ബുക്ക് ചെയ്തവര്‍ക്കാണ് ഈ ഓഫർ ലഭിക്കുക.
തിയറ്ററുകൾ ഭരിക്കാൻ 'ലക്കി സിംഗ്'എത്തുന്നു; 'മോൺസ്റ്റർ' ടിക്കറ്റ് ബുക്കിങ്ങിന് ആരംഭം
