ഫേസ്ബുക്ക് ലൈവിനിടെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയ ബോളിവുഡ് താരം അജാസ് ഖാന്‍ അറസ്റ്റില്‍. വിവാദമായ ഫേസ്ബുക്ക് ലൈവിന് പിന്നാലെ, അജാസിന്‍റെ പരാമര്‍ശങ്ങള്‍ വര്‍ഗ്ഗീയവും വിദ്വേഷജനകവുമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. ട്വിറ്ററില്‍ 'അറസ്റ്റ് അജാസ് ഖാന്‍' എന്നൊരും ഹാഷ് ടാഗ് ക്യാംപെയ്‍നും നടന്നിരുന്നു. പിന്നാലെയാണ് അറസ്റ്റ്.

മതത്തിന്‍റെ അടിസ്ഥാനത്തില്‍ വിഭാഗീതയത സൃഷ്ടിക്കാന്‍ ശ്രമിക്കുക, സര്‍ക്കാരിനെതിരെ കലാപാഹ്വാനം നടത്തുക, സമാധാനം തകര്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കുക എന്നീ കുറ്റങ്ങളിലാണ് അജാസ് ഖാന്‍റെ അറസ്റ്റെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലീസ് അഭിഷേക് ത്രിമുഖെ പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

രക്തചരിത്ര, അള്ളാ കെ ബന്ദേ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ് അജാസ് ഖാന്‍. ടെലിവിഷന്‍ സീരിയലുകളിലും സജീവമാണ്. ഹിന്ദി ബിഗ് ബോസിന്‍റെ ഏഴാം സീസണില്‍  മത്സരാര്‍ഥിയായും എത്തിയിരുന്നു.