അജിത്ത് നായകനാകുന്ന 'തുനിവ്' എന്ന ചിത്രത്തിന്റെ വമ്പൻ അപ്‍ഡേറ്റ് നാളെ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അജിത്തിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'തുനിവ്'. എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളിലാണ് ആരാധകര്‍. എച്ച് വിനോദിന്റേത് തന്നെയാണ് തിരക്കഥയും. മഞ്‍ജു വാര്യര്‍ നായികയാകുന്നുവെന്ന പ്രത്യേകതയുള്ള ചിത്രത്തിന്റെ ഒരു അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മാതാക്കള്‍.

പൊങ്കല്‍ റിലീസായ 'തുനിവ്' എന്ന ചിത്രത്തിന്റെ ആവേശകരമായ ഒരു അ‍പ്‍ഡേറ്റ് നാളെ പുറത്തുവിടുമെന്ന് അറിയിച്ചിരിക്കുകയാണ്. ട്രെയിലര്‍ റിലീസിനെ കുറിച്ചുള്ളതായിരിക്കും അപ്‍ഡേറ്റ് എന്നാണ് സൂചന. ജോണ്‍ കൊക്കെൻ, ചിരാഗ് ജാനി, സമുദ്രക്കനി, വീര, പ്രേം കുമാര്‍, ആമിര്‍, അജയ്, സബി, ജി പി മുത്തു തുടങ്ങി ഒട്ടേറെ താരങ്ങളില്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Scroll to load tweet…

'തുനിവി'ന്റെ ഓടിടി പാര്‍ട്‍ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്‍ഫ്ലിക്സിലാണ് ചിത്രം സ്‍ട്രീം ചെയ്യുക. തിയറ്ററര്‍ റീലിസീന് ശേഷമാകും ഒടിടിയില്‍ ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങുക. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.

'തുനിവി'നു ശേഷം വിഘ്‍നേശ് ശിവന്റെ സംവിധാനത്തിലാണ് അജിത്ത് നായകനാകുക. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 'കുരുതി ആട്ട'ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. 'തോട്ടക്കള്‍' ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുമുണ്ട്. അതിനാല്‍ അജിത്തും ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്‍ക്ക് ആരാധകര്‍ക്കിടയില്‍ വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.

Read More: വിജയ് നായകനാകുന്ന 'വാരിസി'നായി ആകാംക്ഷയോടെ കാത്ത് ആരാധകര്‍, റണ്ണിംഗ് ടൈം വിവരങ്ങള്‍ പുറത്ത്