ബെൽബോട്ടം എന്ന ചിത്രത്തിലെ സഹതാരം വാണി കപൂറിനൊപ്പം സ്വകാര്യ ജെറ്റിനു മുന്നിൽ നിൽക്കുന്ന ഫോട്ടോയും വിമാനത്തിന്റെ വില ഏകദേശം 260 കോടി രൂപയാണെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ അടിക്കുറിപ്പ്.

ദില്ലി: അക്ഷയ്കുമാറിന് 260 കോടി രൂപയുടെ സ്വകാര്യ ജെറ്റ് വിമാനമുണ്ടെന്ന് അവകാശപ്പെട്ട മാധ്യമ റിപ്പോർട്ടിൽ പ്രതികരിച്ച് നടൻ. കഴിഞ്ഞ ദിവസമാണ് അക്ഷയ്കുമാറിന് സ്വകാര്യ വിമാനമുണ്ടെന്ന വാർത്ത പുറത്തുവന്നത്. എന്നാൽ, റിപ്പോർട്ട് സത്യമല്ലെന്നും അടിസ്ഥാന രഹതിമായ കാര്യങ്ങളാണ് റിപ്പോർട്ടിൽ എഴുതിയതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. റിപ്പോർട്ടിന്റെ സ്ക്രീൻ ഷോട്ട് സഹിതമായിരുന്നു നടന്റെ ട്വീറ്റ്. ചില ആളുകൾ ഇപ്പോഴും വളർന്നിട്ടില്ല. അഴർക്കൊന്നും മറുപടി കൊടുക്കേണ്ട മാനസികാവസ്ഥയിലല്ല താനെന്നും അദ്ദേഹം കുറിച്ചു.

ബെൽബോട്ടം എന്ന ചിത്രത്തിലെ സഹതാരം വാണി കപൂറിനൊപ്പം സ്വകാര്യ ജെറ്റിനു മുന്നിൽ നിൽക്കുന്ന ഫോട്ടോയും വിമാനത്തിന്റെ വില ഏകദേശം 260 കോടി രൂപയാണെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ അടിക്കുറിപ്പ്. രാമസേതു എന്ന ചിത്രമാണ് അക്ഷയ്കുമാറിന്റേതായി വരാനിരിക്കുന്ന ചിത്രം. ജാക്വലിൻ ഫെർണാണ്ടസ്, നുഷ്രത്ത് ബറൂച്ച, നാസർ, സത്യദേവ് കാഞ്ചരണ എന്നിവരാണ് മറ്റുതാരങ്ങൾ. അഭിഷേക് ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലി ദിനമായ ഒക്ടോബർ 25ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചിത്രത്തിൽ പുരാവസ്തു ഗവേഷകന്റെ വേഷമാണ് അക്ഷയ്കുമാറിന്. 

Scroll to load tweet…

സമീപകാലത്ത് പുറത്തിറങ്ങിയ അ​ക്ഷയ് കുമാർ ചിത്രങ്ങളെല്ലാം വൻ പരാജയമായിരുന്നു. ഡിസ്‍നി പ്ലസ് ഹോട് സ്റ്റാറിലൂടെ 'കട്‍പുത്‍ലി'യാണ് ഏറ്റവും ഒടുവില്‍ അക്ഷയ് കുമാറിന്റേതായി പ്രദര്‍ശനത്തിന് എത്തിയത്. 'രക്ഷാബന്ധന്‍' എന്ന ചിത്രമാണ് അക്ഷയ് കുമാറിന്റെ അവസാനത്തെ തിയറ്റര്‍ റിലീസ്. വമ്പൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ ബോക്സ് ഓഫീസിൽ പിടിച്ചുനിൽക്കാനായില്ല. അക്ഷയ് കുമാറിന്റെ ഈ വര്‍ഷത്തെ ഏറ്റവും വലിയ പരാജയമായി ചിത്രം മാറിയിരുന്നു. 'ബച്ചന്‍ പാണ്ഡെ', 'സമ്രാട്ട് പൃഥ്വിരാജ്' എന്നീ ചിത്രങ്ങളും ഇത്തരത്തിൽ വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ വർഷം ഓ​ഗസ്റ്റിൽ ഇറങ്ങിയ 'ബെൽ ബോട്ടം' എന്ന സിനിമയും ഫ്ലോപ്പായിരുന്നു. ഈ കാലയളവില്‍ താരത്തിന്റെ ഒരേയൊരു ഹിറ്റ് ചിത്രം 'സൂര്യവംശി' മാത്രമാണ്. 2021 നവംബറിലായിരുന്നു ഈ ചിത്രം തിയറ്ററുകളിൽ എത്തിയത്.

'രാം സേതു'വുമായി അക്ഷയ് കുമാര്‍, ട്രെയിലര്‍