നടി അമേയ മാത്യു വിവാഹിതയായി, ഫോട്ടോകള്‍ പുറത്ത്
വരനെ നേരത്തെ അമേയ പരിചയപ്പെടുത്തിയിരുന്നു.
നടി അമേയ മാത്യു വിവാഹിതയായി. കിരണ്‍ കട്ടിക്കാരനാണ് അമേയയുടെ വരൻ. സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറാണ് കിരണ്‍, ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് അമേയയുടെ വിവാഹത്തില്‍ പങ്കെടുത്തത്.
വിവാഹം കഴിഞ്ഞ അമേയ തന്നെയാണ് ഫോട്ടോ പങ്കുവെച്ചത്. ബെസ്റ്റ് ഫ്രണ്ട്‍സ് ഭാര്യാ ഭര്‍ത്താക്കൻമാരായിയെന്നാണ് ഫോട്ടോകള്‍ പുറത്തുവിട്ട് നടി അമേയ മാത്യു എഴുതിയിരിക്കുന്നു. നടിയും മോഡലുമായ അമേയ മാത്യു തന്റെ പ്രതിശ്രുത വരനുമായി മോതിരം കൈമാറിയതിന്റെ ഫോട്ടോകള്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ വരൻ മുഖം വെളിപ്പെടുത്താതെ ഫോട്ടോ പങ്കുവെച്ചതില്‍ വിമര്‍ശനവും നടി നേരിട്ടിരുന്നു. മുഖം കാണിക്കാൻ ആത്മവിശ്വാസമില്ലാതെ ഒളിപ്പിപ്പിക്കുന്നത് എന്തിന് എന്നായിരുന്നു വിമര്‍ശനം. ഞാൻ എനിക്ക് ഇഷ്‍ടം ഉള്ളപ്പോള്‍ തന്റെ വരന്റെ മുഖം വെളിപ്പെടുത്തും എന്നായിരുന്നു താരത്തിന്റെ മറുപടി. ഒരു സര്‍പ്രൈസായി അത് വെളിപ്പെടുത്താനാണ് താൻ ആഗ്രഹിക്കുന്നത് എന്നും അമേയ വ്യക്തമാക്കിയതും സിനിമാ ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു.
പിറന്നാളിന് അമേയ വരനെ പരിചയപ്പെടുത്തി. എല്ലാവര്‍ക്കും മുന്നില്‍ വരനെ പരിചയപ്പെടുത്താൻ താൻ കാത്തിരിക്കുകയായിരുന്നുവെന്നും നടി അമേയ മാത്യു ഫോട്ടോകള്‍ പുറത്ത് അന്ന് വ്യക്തമാക്കിയിരുന്നു. വരന്റെ പേരടക്കം വെളിപ്പെടുത്തുകയായിരുന്നു. കാനഡയില്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറാണ് കിരണ്‍.
ജയസൂര്യ നായകനായ ആടെന്ന ഹിറ്റ് സിനിമയിലൂടെയാണ് അമേയയുടെ നടി എന്ന നിലയില്‍ അരങ്ങേറിയത്. നടി അമേയ മാത്യു അഭിരാമിയിലാണ് ഒടുവില്‍ വേഷമിട്ടത്. ഹരി കൃഷ്‍ണയായിരുന്നു നായകനായത്. സംവിധാനം മുഷ്‍താഖ് റഹ്‍മാനായിരുന്നു നിര്‍വഹിച്ചത്. മോഡലിംഗില്‍ തിളങ്ങിയാണ് അമേയ മാത്യു സിനിമയില്‍ എത്തുന്നത്. അമേയ മാത്യു ആടിന്റെ രണ്ടാം ഭാഗത്തിലും വേഷമിട്ടിരുന്നു. ഖജറാവോ ഡ്രീംസ്, രഥം വൂള്‍ഫ് സിനിമകളിലും നടി അമേയ മാത്യു വേഷമിട്ടിട്ടുണ്ട്.
Read More: 'തങ്കലാനില്‍ അങ്ങനെ ചെയ്‍തത് എന്തുകൊണ്ട്?', സംവിധായകന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക