താൻ ഉപ്പും മുളകിൽ മെർലിൻ ആയി എത്തിയതിനെക്കുറിച്ചാണ് ആദ്യത്തെ വ്ളോഗിൽ അനീന സംസാരിക്കുന്നത്.
മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. പരമ്പരയിൽ കേശു എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അൽസാബിത്ത് ആണ്. സ്കൂൾ കുട്ടിയായിരുന്ന കേശു വളര്‍ന്നു വലുതായി, വിവാഹം കഴിച്ചിരിക്കുന്നതും അടുത്തിടെ സീരിയലിൽ കാണിച്ചിരുന്നു. മെർലിൻ എന്ന കഥാപാത്രത്തെയാണ് കേശു വിവാഹം ചെയ്തത്. അനീന മരിയ ആണ് സീരിയലിൽ മെർലിൻ ആയി എത്തിയത്. ഇപ്പോഴിതാ സ്വന്തമായി ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിരിക്കുകയാണ് അനീന. താൻ ഉപ്പും മുളകിൽ മെർലിൻ ആയി എത്തിയതിനെക്കുറിച്ചാണ് ആദ്യത്തെ വ്ളോഗിൽ അനീന സംസാരിക്കുന്നത്.
''2024 ജൂണിലാണ് ആദ്യമായി അഭിനയിക്കാന്‍ പോവുന്നത്. ഒരു യൂട്യൂബ് ചാനലിന് വേണ്ടി ഷോര്‍ട്ട് ഫിലിമൊക്കെ ചെയ്തിരുന്നു. ക്യാമറയ്ക്ക് പിന്നില്‍ വര്‍ക്ക് ചെയ്യാനും ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ അവര്‍ അതിന് സമ്മതിച്ചു. പാറമട വീട്ടില്‍ വെച്ചാണ് ഷൂട്ട് എന്ന് പറഞ്ഞിരുന്നു. ആ വീട് രണ്ടുനിലയാണെന്ന് അന്നാണ് അറിഞ്ഞത്. ഞങ്ങള്‍ക്ക് മുകളിലായിരുന്നു ഷൂട്ട്. താഴെയായിരുന്നു ഉപ്പും മുളകും ഷൂട്ടിംഗ് നടക്കുന്നത്. ബാലുവച്ഛനെയും, നീലു അമ്മയേയുമൊക്കെ അന്ന് പരിചയപ്പെട്ടിരുന്നു.
ഓരോ ആവശ്യങ്ങള്‍ക്കായി ഞാന്‍ ഇടയ്ക്കിടയ്ക്ക് താഴേക്ക് പോവുന്നുണ്ടായിരുന്നു. അതിനിടയിലാണ് ഉപ്പും മുളകിലെ ക്രൂവില്‍ ഒരാളായ മഹേഷേട്ടന്‍ എന്നോട് ഉപ്പും മുളകില്‍ അഭിനയിക്കുന്നോ എന്ന് ചോദിച്ചത്. ആ അഭിനയിക്കാലോ എന്നായിരുന്നു എന്റെ മറുപടി.
ഞാന്‍ അഭിനയിച്ചതൊന്നും റിലീസ് ചെയ്തിരുന്നില്ല. ആകെയുള്ളത് രണ്ട് പരസ്യങ്ങളാണ്. അത് കാണിച്ച് കൊടുത്തു. അങ്ങനെ സെലക്ടായി. കേശുവിനും പാറുവിനുമൊപ്പമുള്ള സീനായിരുന്നു ആദ്യത്തേത്. രണ്ട് എപ്പിസോഡിനാണെന്ന് കരുതി പോയതാണ്. പിന്നെ അവരോടൊപ്പമായി. തികച്ചും യാദൃശ്ചികമായി സംഭവിച്ചതാണ് ഇതെല്ലാം'',
