സംഗീത ശിവനാണ് പരമ്പരയിലെ സഹതാരമായ അനുവിന്റെ ഫോട്ടോ പങ്കുവെച്ചത്.

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനുമോള്‍. പരമ്പരകളിലും സ്റ്റാര്‍ മാജിക്കിലുമൊക്കെയായി ടെലിവിഷനില്‍ സജീവമാണ് താരം. 'സുഹാസിനിയും സുരഭിയു'മെന്ന ഹാസ്യപരമ്പരയില്‍ അഭിനയിച്ച് വരികയാണ് താരം. ഷൂട്ടിനിടയില്‍ അനുവിന് പരിക്ക് പറ്റിയെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

'സൂസുവിലെ സഹതാരമായ സംഗീതയാണ് അനുവിന് പരിക്ക് പറ്റിയതിനെക്കുറിച്ച് വ്യക്തമാക്കിയത്. കാല്‍ സീറ്റില്‍ ഉയര്‍ത്തിവെച്ചിരിക്കുന്ന അനുവിന്റെ വീഡിയോയുമായാണ് സംഗീത എത്തിയത്. ആശുപത്രിയിലേക്ക് പോവുകയാണെന്നും സംഗീത കുറിച്ചിരുന്നു. താടിക്ക് കൈയ്യും കൊടുത്ത് വീല്‍ ചെയറില്‍ ഇരിക്കുന്ന അനുവിന്റെ ചിത്രം ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറിയത്.

View post on Instagram

അനുവിന് എന്ത് പറ്റി, കാലിനെന്താണ് പറ്റിയത് എന്നായിരുന്നു ചോദ്യങ്ങള്‍. പെട്ടെന്ന് തന്നെ ഭേദമാവട്ടെയെന്ന കമന്റുകളുമുണ്ടായിരുന്നു.

'അനുജത്തി' എന്ന പരമ്പരയിലൂടെയായാണ് താരം തുടക്കം കുറിച്ചത്. 'ഒരിടത്തൊരു രാജകുമാരി', 'സീത', 'പാടാത്ത പൈങ്കിളി' തുടങ്ങിയ പരമ്പരകളിലെ താരത്തിന്റെ അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'സുരഭിയും സുഹാസി'നിയും പരമ്പരയില്‍ മല്ലിക സുകുമാരനൊപ്പമായാണ് അനു അഭിനയിക്കുന്നത്. ജീവിതത്തിലെ തന്നെ വലിയ ഭാഗ്യമാണ് അത്. സെറ്റില്‍ എല്ലാരോടും തമാശയൊക്കെ പറയാറുണ്ടെങ്കിലും മല്ലികാമ്മയോട് തമാശ പറയാറില്ലെന്നും അനു വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജ് തിരുവനന്തപുരത്ത് വന്ന സമയത്ത് മല്ലികാമ്മ സെറ്റിലുള്ളവരോട് പറഞ്ഞിരുന്നു. അദ്ദേഹത്തെ കാണണം എന്നാഗ്രഹിച്ചിരുന്നുവെങ്കിലും ആ സമയത്ത് ഞാന്‍ സ്ഥലത്തില്ലായിരുന്നു. താന്‍ നന്നായി ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞതായി മല്ലികാമ്മ പറഞ്ഞിരുന്നതായും ഒരു അഭിമുഖത്തിൽ അനു പറഞ്ഞിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും അനു മറുപടി നൽകിയിരുന്നു. ആലോചനകൾ വരുന്നുണ്ടെന്നും എന്നാൽ പ്രണയമൊന്നും ഇല്ലെന്നുമായിരുന്നു താരത്തിന്റെ മറുപടി. എല്ലാവരും അനിയത്തിയാണ് കാണുന്നത്, അതോ അർട്ടിസ്റ്റ് ആണെന്നുള്ള പേടിയാണോയെന്ന് അറിയില്ലെന്നുമായിരുന്നു അനുവിന്റെ പ്രതികരണം.

Read More: 'സിനിമാകൊട്ടകയും കവിഞ്ഞൊരുപാട് ദൂരം ഒഴുകിയ സ്നേഹം കണ്ടു, നന്ദി പറഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരി