തന്നെയും ഷിയാസിനെക്കുറിച്ചും ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് നടി അനുമോൾ.

ഷിയാസ് കരീമിനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് നടിയും ബിഗ് ബോസ് മലയാളം സീസൺ 7 വിജയിയുമായ അനുമോൾ. തന്നെയും ഷിയാസിനെക്കുറിച്ചും ഉയരുന്ന ആരോപണങ്ങളെക്കുറിച്ചും അനുമോൾ പ്രതികരിച്ചു. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അനുമോൾ.

Add Asianetnews as a Preferred SourcegooglePreferred

''കുറേപേര്‍ ഷിയാസിനെയും എന്നെയും വെച്ച് ഒരുപാട് കഥകള്‍ ഇറക്കിയിട്ടുണ്ടായിരുന്നു. അതിനുള്ള മറുപടിയാണ് ഞാന്‍ പറയുന്നത്. ലോകത്ത് എല്ലാവർക്കും എല്ലാവരെയും അമ്മയായി കാണാൻ പറ്റുമോ? ഭാര്യയായി കാണാൻ പറ്റുമോ? ഷിയാസിന് ഞാൻ സഹോദരിയെപ്പോലെയാണ്. ലോകത്തുള്ള എല്ലാവരെയും കാമുകിയായി കാണാന്‍ പറ്റില്ലല്ലോ. സമൂഹത്തില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്. അതൊക്കെ വാര്‍ത്തയാവുന്നുണ്ടോ. ഏഴെട്ട് വര്‍ഷമായിട്ട് എനിക്കറിയാം. സ്റ്റാര്‍ മാജിക്കില്‍ വെച്ചും, പരിപാടികള്‍ക്ക് പോവുമ്പോഴുമൊക്കെയാണ് ഞാനും ഷിയാസ് ഇക്കയെ കാണുന്നത്. അല്ലാതെ വീട്ടില്‍ പോവാറൊന്നുമില്ല. പുള്ളിക്ക് പുള്ളിയുടേതായ തിരക്കുകള്‍, എനിക്ക് എന്റേതായതും.'', അനുമോൾ പറഞ്ഞു.

ഷിയാസ് കരീമിനെതിരെ ഉയരുന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടും അനുമോൾ പ്രതികരിച്ചു. ''ഞാനുമായി ബന്ധപ്പെടുന്ന കാര്യമല്ല അതൊന്നും. ഞാന്‍ അങ്ങനത്തെ കാര്യങ്ങളൊന്നും അറിയാന്‍ പോവാറില്ല. എന്റെ കാര്യങ്ങള്‍ നോക്കി ജീവിക്കുന്ന വ്യക്തിയാണ്. എന്തിനാണ് ഇതൊക്കെ കേട്ട് മാറ്റിനിര്‍ത്തുന്നത്. അങ്ങനെയൊന്നും ചെയ്യില്ല. നിങ്ങൾ ഒരു തെറ്റു ചെയ്താൽ വീട്ടുകാർ നിങ്ങളെ ഉപേക്ഷിക്കുമോ? പിന്നെ ചില കാര്യങ്ങളൊക്കെ നിങ്ങള്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണം'', അനുമോൾ കൂട്ടിച്ചേർത്തു.

അടുത്തിടെ ഷിയാസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് ഒരു സ്ത്രീ രംഗത്ത് വന്നിരുന്നു. തന്നോട് മോശമായി പെരുമാറിയെന്നും, ഉപദ്രവിച്ചുവെന്നുമായിരുന്നു ആരോപണം. ഉമ്മയുടെ പ്രായമുള്ള സ്ത്രീയാണ്. അവരോട് എങ്ങനെയാണ് അങ്ങനെ പെരുമാറുന്നത്. ഭാര്യയും, സഹോദരിയുമൊക്കെ അവര്‍ക്ക് പണവും, സ്വര്‍ണവും നല്‍കിയിരുന്നു. അത് തിരിച്ച് ചോദിച്ചാണ് പ്രശ്‌നത്തിന് കാരണമായതെന്നായിരുന്നു ഷിയാസ് പറഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക