അഹാന കൃഷ്‍ണ മോദിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

ബിജെപി നേതാവും നടനുമായ കൃഷ്‍ണകുമാറും കുടുംബവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചതിന്റെ വാർത്തകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക, ഭാര്യ സിന്ധു കൃഷ്‍ണ, മരുമകൻ അശ്വിൻ ഗണേഷ് എന്നിവർക്കൊപ്പമാണ് കൃഷ്‍ണകുമാർ മോദിയുടെ ഒദ്യോഗിക വസതിയിൽ നേരിട്ടെത്തി സന്ദർശനം നടത്തിയത്. ലോകനേതാക്കൾ പോലും ആദരവോടെ ഉറ്റുനോക്കുന്ന ഭാരതത്തിന്റെ പ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ കുടുംബസമേതം നേരിൽ കാണാൻ സാധിച്ചതും അദ്ദേഹവുമായി സമയം ചെലവഴിക്കാൻ സാധിച്ചതും പുണ്യമായി കരുതുന്നു എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കൃഷ്‍ണകുമാർ കുറിച്ചത്. ഇപ്പോഴിതാ മോദിയെ കണ്ട അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി അഹാന കൃഷ്‍ണയും. ലോകത്തിലെ തന്നെ വളരെ സ്വാധീനമുള്ള നേതാവിന് മുന്നിലാണ് ഇരിക്കുന്നതെന്ന് തങ്ങൾക്ക് തോന്നിയതേ ഇല്ലെന്നും അത്രക്ക് ഫ്രീയായിട്ടാണ് പ്രധാനമന്ത്രി തങ്ങളോട് ഇടപെട്ടതെന്നും അഹാന പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

''പ്രധാനമന്ത്രിയെ കാണാൻ പറ്റുകയെന്നത് എല്ലാവർക്കും എപ്പോഴും കിട്ടുന്ന അവസരമല്ല. ഒരു പൊതുവേദിയിൽ വെച്ച് മീറ്റ് ചെയ്യുന്നത് പോലെയല്ലല്ലോ ഒരു പ്രധാനമന്ത്രിയുടെ റെഡിസൻസിയിൽ വെച്ച് കാണുന്നത്. ഞങ്ങളും ശ്രീ നരേന്ദ്ര മോദി സാറും മാത്രമിരുന്ന 40 മിനുട്ട്. വളരെ പേഴ്സണൽ ലെവലിൽ ഉള്ള സംഭാഷണം വളരെ നല്ലതായിരുന്നു. വേറെ ആരുമില്ല. നമ്മൾ റൂം തുറന്ന് ചെല്ലുമ്പോൾ അദ്ദേഹം വെൽക്കം, ആ ജായിയെ എന്ന് പറഞ്ഞു. വളരെ സ്വീറ്റായിരുന്നു. ലോകത്തിലെ തന്നെ വളരെ സ്വാധീനമുള്ള നേതാവിന് മുന്നിലാണ് ഇരിക്കുന്നതെന്ന് ഞങ്ങൾ തോന്നിയില്ല. അദ്ദേഹം ഞങ്ങളെ വളരെ കംഫർട്ടബിൾ ആക്കി. ഒരു അപ്പൂപ്പനെ പോലെ തോന്നി. സംസാരിക്കാൻ വളരെ ഫ്രീയായി തോന്നി. അങ്ങനെയൊരു എനർജിയാണ് അദ്ദേഹം ക്രിയേറ്റ് ചെയ്തത്'', അഹാന അഭിമുഖത്തിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക