താൻ എവിടെയാണെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് താരം ഇപ്പോള്‍.

സീരിയലുകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് അനുശ്രീ. ക്യാമറമാന്‍ വിഷ്ണു സന്തോഷുമായുള്ള വിവാഹവും തുടർന്നുള്ള വിവാഹമോചനവുമെല്ലാം പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നു. ഇവർക്ക് ഒരു മകനുമുണ്ട്. യൂട്യൂബ് ചാനലുമായി സജീവമായിരുന്നെങ്കിലും ഒരു ഇടവേളയെടുത്തിരുന്നു. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലൂടെ താൻ എവിടെയാണെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് താരം. വീഡിയോയിൽ നെറ്റിയിലെ സിന്ദൂരം കണ്ട് അനുശ്രീ രണ്ടാമതും വിവാഹം കഴിച്ചോ എന്നും ചിലർ സംശയം ഉന്നയിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞിട്ടില്ലെന്നായിരുന്നു മറുപടി.

''എല്ലാവരും ചോദിക്കുന്നുണ്ട് അനു എവിടെയാണ്? അനുവിനെ കാണാനില്ല എന്നൊക്കെ. ഞാൻ കുറച്ച് തിരക്കിലായിരുന്നു. നാളായി അഭിനയം, ട്രാജഡി, ലൈഫ് ട്രോമകൾ തുടങ്ങി ഒരുപാട് കാര്യങ്ങൾ കഴിഞ്ഞശേഷം ഞാൻ വിചാരിച്ചു, ഇനി കുറച്ച് കാലം എന്റെ ഇഷ്ടങ്ങളിലേക്കും ആഗ്രഹങ്ങളിലേക്കും ഫോക്കസ് ചെയ്യാമെന്ന്. അങ്ങനെ ഞാൻ ഇപ്പോൾ ഒരു ‍ഡാൻസ് സ്കൂളിൽ ചേർന്നു. ഭരതനാട്യം തന്നെയാണ് പഠിക്കുന്നത്. ചെറുപ്പം മുതൽ പഠിച്ചതാണ്. പിന്നെ ബ്രേക്ക് വന്നു. എവിടേയും പോയി പഠിക്കാൻ പറ്റിയില്ല. ബിസിയായിരുന്നു. അതുകൊണ്ടാണ് പോകാൻ പറ്റാതിരുന്നത്.

View post on Instagram

എന്റെ ഡാൻസ് ടീച്ചർ ദേവിക പുതിയൊരു വർക്ക് ഷോപ്പ് തുടങ്ങുന്നുണ്ട്. എല്ലാ സെലിബ്രിറ്റീസും വർക്ക് ഷോപ്പും മറ്റ് കാര്യങ്ങളുമായി പോകുന്നത് കണ്ടപ്പോൾ എനിക്കും അങ്ങനെ ചെയ്യണമെന്ന് തോന്നിയിരുന്നു. പക്ഷേ പറഞ്ഞില്ല. നമ്മൾ ഒരു ഡാൻസ് വർക്ക് ഷോപ്പ് ചെയ്യുന്നുണ്ട്, അനു നീയും അതിന് വരില്ലേയെന്ന് ദേവിക എന്നോട് ഇങ്ങോട്ട് ചോദിച്ചു. എന്ത് വന്നാലും ഞാൻ ഉറപ്പായും കാണുമെന്ന് ദേവികയോട് പറഞ്ഞു. ഫോളോവേഴ്സിന് വേണ്ടി റീൽസും വീഡിയോയും ഇടാൻ വേണ്ടിയെങ്കിലും ഞാൻ ഉറപ്പായും ഭാഗമാകുമെന്ന് അവളോട് പറഞ്ഞു. സ്ഥലം ആരും മറക്കണ്ട. എടപ്പഴഞ്ഞി ലളിതാംബിക സഭയിലാണ് വർക്ക്ഷോപ്പ് നടക്കാൻ പോകുന്നത്. മെയ് 16നാണ് വർക്ക് ഷോപ്പ് തുടങ്ങാൻ പോകുന്നത്. എല്ലാവരും വരണം.എല്ലാവരേയും ഞാൻ‌ പ്രതീക്ഷിക്കും. ഞാനും അവിടെ കാണും'', എന്നാണ് അനുശ്രീ വീഡിയോയിൽ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക