ആസിഫ് അലി നായകനായി എത്തിയ ചിത്രത്തിൽ അനശ്വര രാജനാണ് നായികയായി എത്തിയത്.

പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് രേഖാചിത്രം. ആസിഫ് അലി നായകനായി എത്തിയ ചിത്രം തിയറ്ററുകളിൽ എത്തിയപ്പോഴും പ്രശംസ ഏറെ ആയിരുന്നു. നിലവിൽ ഒടിടിയിൽ റിലീസിന് ഒരുങ്ങുകയാണ് ചിത്രം. ഇപ്പോഴും ഏതാനും ചില തിയറ്ററുകളിൽ പ്രദർശനം തുടരുന്ന സിനിമ റിലീസ് ചെയ്തിട്ട് 50 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ് ഇപ്പോൾ. 

അൻപത് ദിനങ്ങൾ പിന്നിട്ട സന്തോഷം അണിയറ പ്രവർത്തകർ പങ്കിട്ടിട്ടുണ്ട്. 'രേഖയുമൊത്തുള്ള യാത്ര, സ്വപ്ന സുന്ദരമായിരുന്നു', എന്നാണ് പുതിയ പോസ്റ്റർ പങ്കിട്ട് നിർമാതാവ് വേണു കുന്നപ്പിള്ളി കുറിച്ചത്. ഏതാനും തിയറ്ററുകളിൽ ചിത്രം പ്രദർശനം തുടരുന്നുവെന്നും അദ്ദേഹം പറയുന്നു. അതേസമയം, ഈ വർഷം റിലീസ് ചെയ്തതിൽ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രം കൂടിയാണ് രേഖാചിത്രം. 75 കോടി ക്ലബ്ബിൽ രേഖാചിത്രം കയറി എന്ന് നേരത്തെ അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. 

ആസിഫ് അലി നായകനായി എത്തിയ ചിത്രത്തിൽ അനശ്വര രാജനാണ് നായികയായി എത്തിയത്. രേഖാചിത്രം സോണിലിവിലൂടെ മാര്‍ച്ച് ഏഴിന് ഒടിടിയില്‍‌ എത്തും. ജോഫിൻ ടി ചാക്കോാണ് ചിത്രം സംവിധാനം ചെയ്തത്. ജോൺ മന്ത്രിക്കലാണ് തിരക്കഥ തയ്യാറാക്കിയത്. ആസിഫ് അലി, അനശ്വര രാജൻ എന്നിവർക്കൊപ്പം മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഭാമ അരുൺ, ജഗദീഷ്, സായികുമാർ, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് (‘ആട്ടം’ ഫെയിം) തുടങ്ങിയവരാണ് മറ്റ് താരങ്ങളായി ഉണ്ടായത്. ഇതുവരെ പ്രേക്ഷകർ കാണാത്ത ലുക്കിലാണ് താരങ്ങൾ അണിനിരക്കുന്നത്. ‘മാളികപ്പുറം’, ‘2018’ ‘ആനന്ദ് ശ്രീബാല’ എന്നീ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ഒന്നിച്ച സിനിമ കൂടിയായിരുന്നു ഇത്. 

സിനിമാറ്റോ​ഗ്രാഫറാകാൻ കള്ളം പറഞ്ഞ് അമേരിക്കയിലേക്ക്; ഒടുവിൽ ബി​ഗ് ബജറ്റ് സിനിമകൾ, കെയ്കോ നകഹാര ഇനി മലയാളത്തിൽ

കലാസംവിധാനം ഷാജി നടുവിൽ ആണ്. സംഗീതം മുജീബ് മജീദ് ആണ്, ഓഡിയോഗ്രഫി ജയദേവൻ ചാക്കടത്ത് ആണ്. ലൈൻ പ്രൊഡ്യൂസർ ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർഷിബു ജി സുശീലൻ, മേക്കപ്പ് റോണക്‌സ് സേവ്യർ, വിഫ്എക്സ് മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, വിഫ്എക്സ് സൂപ്പർവൈസർസ്: ആൻഡ്രൂ ഡി ക്രൂസ്, വിശാഖ് ബാബു, കളറിസ്റ്റ് ലിജു പ്രഭാകർ, കളറിംഗ് സ്റ്റുഡിയോ രംഗ് റെയ്‍സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബേബി പണിക്കർ, പ്രേംനാഥ്‌, പ്രൊഡക്ഷൻ കോർഡിനേറ്റർ അഖിൽ ശൈലജ ശശിധരൻ, കാവ്യ ഫിലിം കമ്പനി മാനേജേഴ്‍സ് ചെറിയാച്ചൻ അക്കനത്, അസോസിയേറ്റ് ഡയറക്ടർ ആസിഫ് കുറ്റിപ്പുറം, സംഘട്ടനംഫാന്റം പ്രദീപ്‌, സ്റ്റിൽസ്: ബിജിത് ധർമ്മടം, ഡിസൈൻ യെല്ലോടൂത്ത്, പി ആർ ഒ & മാർക്കറ്റിംഗ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..